VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തൊടുപുഴ ഉപാസനയിൽ വയലാർ സന്ധ്യ സംഘടിപ്പിച്ചു

തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘വയലാർ സന്ധ്യ’യും മലയാള ചലച്ചിത്രമായ ‘പോര്’-ന്റെ ഓഡിയോ റിലീസും ഉപാസന ഡയറക്ടർ ഫാ ജോൺസൻ പാലപ്പള്ളിൽ ആധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ നടത്തി തുടർന്ന് അദ്ദേഹം നയിച്ച “സിനിമാ പാട്ടുകളുടെ ഇന്നലെ, ഇന്ന്, നാളെ” എന്ന സെമിനാറിൽ സിനിമ ഗാനങ്ങളുടെ മൂല്യചുതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം ജീവിക്കുന്നതെന്ന് ഉത്ബോദിപ്പിച്ചു.

പുതിയ കാഴ്ചപ്പാടുകളുടെയും മാറിവരുന്ന ആസ്വാദന ശൈലിയുടെയും പരിണാമത്തിനനുസരിച്ചു സിനിമ ഗാനങ്ങളുടെ സൃഷ്ടിയിലും കലാന്തരികമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിചേർത്തു.

പരിപാടിയിൽ പോര് മൂവി സംവിധായകൻ ഡോ. അനിഷ് ഉറുമ്പിൽ, സംഗീത സംവിധായകൻ അനുമോദ് ശിവറാം, ഗായകരായ ഫാ പ്രിൻസ് പരത്തനാൽ സിഎംഐ, കുമാരി അലോന അന്ന സജി, നിഷ റ്റി, ഗാന രചയിതാവ് ടിനോ ഗ്രേസ് , ക്യാമറമാൻ എ കെ ഹരികുമാർ , ഡോ സാബു വർഗീസ്, സണ്ണി വെമ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു. അഭിനേതാക്കളും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *