VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

ചേരാനല്ലൂർ‌ വാഹനാപകടം; പൊലീസ് വീഴ്ചയിൽ നടപടിയുമായി സർക്കാർ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ മാറ്റും

കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് 54കാരന് ജീവൻ നഷ്ടമായ സംഭവത്തിലെ പൊലീസ് വീഴ്ചയിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷിനെ മാറ്റും.പകരം ആർ. നിശാന്തിനി ഐപിഎസിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി നിയമിക്കും. കമ്മിഷണർക്ക് വീഴ്ച പറ്റിയതായി എഡിജിപി പി. വിജയന്‍റെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നതായാണ് സൂചന. ഇതേത്തുടർന്ന് കമ്മിഷണറെ മാറ്റാൻ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശിക്കുകയായിരുന്നു.കേസിൽ ഗുരുതര വീഴ്ചകളുണ്ടായെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ സിഐ അടക്കം 4 ഉദ‍്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലും ഉടമയ്ക്കെതിരേ കേസെടുക്കുന്നതിലും 32 മണിക്കൂർ വൈകി, പ്രതിക്ക് അനുകൂലമായി കാര‍്യങ്ങൾ നീങ്ങിയപ്പോൾ ഉന്നത പൊലീസ് ഉദ‍്യോഗസ്ഥർ ഇടപെടാൻ തയാറായില്ല എന്നിങ്ങനെയുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സസ്പെൻഷൻ നടപടി നാലു ഉദ‍്യോഗസ്ഥരിൽ മാത്രം ഒതുങ്ങില്ലെന്ന് കഴിഞ്ഞ ദിവസം ആഭ‍്യന്തര മന്ത്രി വ‍്യക്തമാക്കിയതിനു പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *