VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ അൽ അസർ ലോ കോളേജിൽ നടന്ന അഴിമതി വിരുദ്ധ ബോധവൽക്കരണ സെമിനാർ അൽ അസർ ഗ്രൂപ്പ് അക്കാഡമിക്ക് ഡീൻ ഡോ. സോമശേഖരപിള്ള ഉദ്ഘാടനം ചെയ്തു.

തൊടുപുഴ: വിജിലൻസ് ബോധവൽക്കരണ വാരാചരണത്തോടനുബന്ധിച്ച് തൊടുപുഴ അൽ അസർ കോളേജിൽ നിയമ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ നടത്തി. അൽ അസർ ഇൻസ്റ്റിറ്റ്യൂഷൻ ഗ്രൂപ്പ് അക്കാഡമിക്ക് ഡീൻ ഡോ. സോമശേഖരൻ ബി പിള്ള ഉദ്ഘാടനം ചെയ്തു. വിജിലൻസ് ഇടുക്കി യൂണിറ്റ് ഡി വൈ എസ് പി ആർ മധു അധ്യക്ഷത വഹിച്ചു. ഇൻസ്പെക്ടർ എസ് ഷിഹാബുദ്ദീൻ സെമിനാർ നയിച്ചു. സബ് ഇൻസ്പെക്ടർമാരായ സി ജി ദാനിയേൽ, കെ ജി സഞ്ജയ്, അസി. സബ് ഇൻസ്പെക്ടർമാരായ സനൽ ചക്രപാണി, കെ യു റഷീദ്, എസ് സി പി ഒ കെ എസ് ശരത്, മഞ്ജുലത എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിജിലൻസിന്റെ ഷോർട്ട് ഫിലിം പ്രദർശനവും സംവാദവും നടന്നു.

Leave a Comment

Your email address will not be published. Required fields are marked *