ഓപ്പറേഷന് തണ്ടര്‍ നാലുമാസത്തിനിടെ 414 അബ്കാരി, 312 എന്‍ഡിപിഎസ് കേസുകള്ലഹരിക്കെതിരേ എക്സൈസ് നടപ്പാക്കുന്ന ഓപ്പറേഷന് തണ്ടര്‍ പരിശോധനയുടെ ഭാഗമായി കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നാലു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 312 എന്‍ഡിപിഎസ് കേസുകള്‍.414 അബ്കാരി കേസുകളും നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന, ഉപയോഗം, പൊതുസ്ഥലത്തെ പുകവലി എന്നിവയുമായി ബന്ധപ്പെട്ട് 1828 കോട്പ കേസുകളും ജൂലൈ ഒന്നു മുതല്‍ ഒക്ടോബര്‍ 27 വരെയുള്ള കാലയളവില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്‍ഡിപിഎസ് കേസുകളില്‍ 297 പേരെയും അബ്കാരി കേസുകളില്‍ 384 പേരെയും അറസ്റ്റ് ചെയ്തു. കോട്പ കേസുകളില്‍ ആകെ 3,65,400 രൂപ പിഴയായി ഈടാക്കി. വിവിധ കേസുകളിലായി 14 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കഞ്ചാവ് – 7.014 കിലോ, എംഡിഎംഎ – 4.728 ഗ്രാം, മെത്താഫെറ്റമിന്‍-5.415 ഗ്രാം, ഹഷീഷ് ഓയില്‍-10.6 ഗ്രാം, ചരസ്-44.347 ഗ്രാം, പോപ്പി സ്ട്രോ-8.185 കിലോ, മാജിക് മഷ്റൂം-71 ഗ്രാം, കോട – 652 ലിറ്റര്‍, ചാരായം-73.25 ലിറ്റര്‍, വ്യാജമദ്യം-1.5 ലിറ്റര്‍, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം – 1143 ലിറ്റര്‍, നിരോധിത പുകയില ഉത്പന്നങ്ങള്‍ -1636 കിലോ എന്നിങ്ങനെയാണ് പിടി കൂടിയത് .