VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

1500 കിലോമീറ്റര്‍ താണ്ടി: കുഞ്ഞു ഷെര്‍വിൻ ഇനി ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോഡ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം ശ്രീനഗറില്‍ നിന്ന് ബൈക്കില്‍ 1500 കിലോമീറ്റർ ദൂരം സഞ്ചരിച്ച പീരുമേട് സ്വദേശിയായ ബാലൻ ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ചു

ഈ റെക്കോർഡില്‍ പേര് വരുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യ കുട്ടിയാണ് ഷെർവിൻ എന്ന ബാലൻ. മൂന്ന് വയസും ഏഴ് മാസവുമാണ് പ്രായം. ലോകത്തിലെ ഏറ്റവും ഉയരമുള്ള, മോട്ടോർ വാഹനങ്ങളില്‍ പോലും സഞ്ചരിക്കാനാകാത്ത ദുർഘടമായ പർവതവതനിരയായ ലഡാക്കിലെ ഉംലിംഗ് ലായിലൂടെ ബൈക്കില്‍ എത്തിയ നേട്ടമാണ് ഷെർവിന്റേത്. ഷെർവിന്റെ പിതാവ് വണ്ടിപ്പെരിയാർ മുങ്കലാർ സ്വദേശി സന്തോഷ് ചെന്നൈയില്‍ ഐ.ടി കമ്പനിയിലാണ് ജോലി. മാതാവ് പവിത്ര വീട്ടമ്മയാണ്. കഴി‌ഞ്ഞ മേയ് ഒന്നിനാണ് സന്തോഷ് ബൈക്കില്‍ ചെന്നൈയില്‍ നിന്ന് ശ്രീനഗറിലേക്ക് യാത്ര തിരിച്ചത്. ഏഴിന് ഭാര്യ പവിത്രയും ഷെർവിനും ചെന്നൈയില്‍ നിന്ന് ഫ്ളൈറ്റില്‍ ശ്രീനഗറിലെത്തി. തുടർന്ന് ശ്രീനഗറില്‍ നിന്ന് എട്ടിനാണ് മൂവരും ബൈക്കില്‍ യാത്ര തുടങ്ങിയത്. 1,500 കിലോമീറ്റർ ബൈക്കില്‍ സഞ്ചരിച്ച്‌ 17ന് യാത്ര ലേയ് എയർപോർട്ടില്‍ പൂർത്തിയാക്കിയ മൂവരും 18നാണ് ചെന്നൈയില്‍ തിരികെ എത്തിയത്. ശ്രീനഗറില്‍ നിന്നും 11 ദിവസം കൊണ്ടാണ് 1500 കിലോമീറ്റർ യാത്ര ചെയ്ത് ഷെർവിനും മാതാപിതാക്കളും ഉം ലിങ്ങ് ലായില്‍ എത്തിയത്. യാത്രയ്ക്ക് ശേഷം അടുത്തിടെ ടെലിവിഷൻ പരിപാടികള്‍ കാണുന്നതിനിടെ കുഞ്ഞ് ഷെർവിൻ മുഖ്യമന്ത്രി വി.ഡി സതീശനെ നേരില്‍ കാണാനുള്ള താത്പര്യം പിതാവ് സന്തോഷിനെ അറിയിക്കുകയായിരുന്നു. സന്തോഷ് സിറിയക് തോമസ് എം.എല്‍.എയുമായി ബന്ധപ്പെട്ട് മകന്റെ ആഗ്രഹം അറിയിച്ചു. തുടർന്ന് സിറിയക് തോമസ് മുഖ്യമന്ത്രിയുമായി സംസാരിച്ച്‌ നേരില്‍ കാണാനുള്ള അവസരം ഒരുക്കുകയായിരുന്നു. ഇതനുസരിച്ച്‌ മുഖ്യമന്ത്രി വി.ഡി. സതീശനെ കുഞ്ഞ് ഷെർവിനും മാതാപിതാക്കളും ചൊവ്വാഴ്ച തിരുവനന്തപരത്ത് നേരില്‍ കാണാനെത്തി. പഠനത്തിലും ഓർമ്മ ശക്തിയിലും മികവ് പുലർത്തുന്ന ഷെർവിന് ഈ കുഞ്ഞു പ്രായത്തിലും പ്രമുഖരുടെ പേരുകളെല്ലാം കൃത്യമായി അറിയാം.

Leave a Comment

Your email address will not be published. Required fields are marked *