VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ലോഡ് ഷെഡിങ് ഒഴിവാക്കാൻ ശ്രമം തുടരുന്നു, മുഖ‍്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ട്; പ്രതികരിച്ച് സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം മുതൽ ലോഡ് ഷെഡിങ്ങിന് സാധ‍്യതയുണ്ടാകുമെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി വൈദ‍്യുതി മന്ത്രി സണ്ണി ജോസഫ്. ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കിട്ടാവുന്ന ഇടങ്ങളിൽ നിന്ന് വൈദ‍്യുതി വാങ്ങാനാണ് ശ്രമിക്കുന്നതെന്നും വിഷയത്തിൽ മുഖ‍്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ തണുപ്പ് കാലമാകുമ്പോൾ വൈദ‍്യുതി ഉപയോഗം കുറയുമെന്നും അപ്പോൾ കേരളത്തിന് വൈദ‍്യുതി ലഭിക്കാനുള്ള സാധ‍്യത കൂടുമെന്നുമാണ് അദ്ദേഹം പറയുന്നത്. ഏറെ നാളത്തേക്ക് വൈദ‍്യുതി ലഭ‍്യമാക്കാനുള്ള കാര‍്യങ്ങൾ നടത്തുകയാണെന്നും സോളാർ ബാറ്ററി ലഭിക്കാത്തതിനാലാണ് സോളാർ പവർ സ്റ്റേഷന്‍റെ ഉദ്ഘാടനം വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *