VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

NATIONAL

ഇന്ത്യാ സഖ്യത്തിന്‍റെ റാലി ഞായറാഴ്ച: ഡൽഹിയിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഗതാഗത നിയന്ത്രണം

ന്യൂഡൽഹി: ഇന്ത്യാ സഖ്യം നവംബർ ഒന്നിന് രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന റാലിയോടനുബന്ധിച്ച് ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ ആവശ്യാനുസരണം ഗതാഗതം തിരിച്ചുവിടുമെന്ന് ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു.നേതാജി സുഭാഷ് മാർഗ് ടി-പോയിന്‍റ്, രാജ്ഘട്ട്, ഡൽഹി ഗേറ്റ്, ഐടിഒ എ-പോയിന്‍റ്, അജ്മീരി ഗേറ്റ് റെഡ് ലൈറ്റ്, രഞ്ജിത് സിങ് ഫ്ലൈഓവർ, ഝണ്ഡേവാലൻ റൗണ്ട്എബൗട്ട്, തുർക്ക്മാൻ ഗേറ്റ്, മിർദാർഡ് ചൗക്ക് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളുണ്ടാകും.

ഇന്ത്യാ സഖ്യത്തിന്‍റെ റാലി ഞായറാഴ്ച: ഡൽഹിയിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഗതാഗത നിയന്ത്രണം Read More »

വളർമതി ഒന്നാം പ്രതി; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരേ കേസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരേ കേസെടുത്തു. തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച റാങ്ക് ഹോൾഡേഴ്സ് സമരസമിതി സെക്രട്ടറി എസ്. വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കന്‍റോൺമെന്‍റ് പൊലീസിന്‍റേതാണ് നടപടി. സെക്രട്ടേറിയറ്റിനു മുന്നിൽ മുദ്രാവാക‍്യം മുഴക്കുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് എഫ്ഐആർ.തിരിച്ചറിഞ്ഞ 8 പേർക്കെതിരേയും കണ്ടാലറിയാവുന്ന 50 പേർക്കെതിരേയുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ കേസിൽ ആരോപിക്കുന്നതു പോലെ വഴിതടഞ്ഞ് പ്രതിഷേധം നടത്തിയിട്ടില്ലെന്നാണ് വളർമതി പറയുന്നത്. യൂണിവേഴ്സിറ്റി കോളെജിൽ കലാപമുണ്ടായപ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരേ കേസെടുത്തവരാണ്

വളർമതി ഒന്നാം പ്രതി; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരേ കേസ് Read More »

തേനി ജയിൽചാട്ടം; തമിഴ്നാട്ടിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് തോക്ക് ഉപയോഗിക്കാൻ അനുമതി

ചെന്നൈ: തേനിയിൽ തടവുകാർ കൂട്ടത്തോടെ ജയിൽ ചാടിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികളുമായി തമിഴ്നാട് സർക്കാർ. ഇതിന്‍റെ ഭാഗമായി തടവുകാർ ജയിൽ ചാടുന്നത് പ്രതിരോധിക്കാൻ തോക്ക് ഉപയോഗിക്കാൻ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് അനുമതി നൽകി. ഇതുസംബന്ധിച്ച് ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡ് ഉത്തരവിറക്കി.തിങ്കളാഴ്ചയാണ് തേനി ആണ്ടിപ്പട്ടിക്ക് സമീപത്തെ തെക്കംപട്ടി സബ് ജയിലിൽ നിന്ന് 17 തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടത്. സംഭവം സംസ്ഥാന വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉടൻ അവസരത്തിനൊത്തുയർന്ന തമിഴ്നാട് പൊലീസ് കേരള അതിർത്തിയിൽ അടക്കം വ്യാപകമായി

തേനി ജയിൽചാട്ടം; തമിഴ്നാട്ടിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് തോക്ക് ഉപയോഗിക്കാൻ അനുമതി Read More »

എൽഐസി മാനേജ്‌മെന്റുമായി ചർച്ച നടത്തുന്ന ദേശീയ നേതാക്കൾക്ക് അഭിവാദ്യം അർപ്പിച്ചു ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷൻ നേതൃത്വത്തിൽ ഏജന്റുമാർ തൊടുപുഴ എൽഐസി ബ്രാഞ്ചിന് മുന്നിൽ ഡെമോൺസ്‌ട്രേഷൻ നടത്തി

തൊടുപുഴ : എൽഐസി മാനേജ്‌മെന്റുമായി ചർച്ച നടത്തുന്ന ദേശീയ നേതാക്കൾക്ക് അഭിവാദ്യം അർപ്പിച്ചു ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷൻ നേതൃത്വത്തിൽ ഏജന്റുമാർ തൊടുപുഴ എൽഐസി ബ്രാഞ്ചിന് മുന്നിൽ ഡെമോൺസ്‌ട്രേഷൻ നടത്തി . ഡിവിഷണൽ വൈസ് പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ ഉൽഘാടനം നിർവഹിച്ചു .ബ്രാഞ്ച് പ്രസിഡന്റ് സി .പി .കൃഷ്ണൻ അധ്യക്ഷത വഹിച്ചു .നേതാക്കളായ ജോസഫ് കുര്യൻ ,സി . സി .അനിൽകുമാർ ,സൈജൻ സ്റ്റീഫൻ , തുടങ്ങിയവർ പ്രസംഗിച്ചു .ടി .ജി .പ്രദീപ്കുമാർ സ്വാഗതവും കെ

എൽഐസി മാനേജ്‌മെന്റുമായി ചർച്ച നടത്തുന്ന ദേശീയ നേതാക്കൾക്ക് അഭിവാദ്യം അർപ്പിച്ചു ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷൻ നേതൃത്വത്തിൽ ഏജന്റുമാർ തൊടുപുഴ എൽഐസി ബ്രാഞ്ചിന് മുന്നിൽ ഡെമോൺസ്‌ട്രേഷൻ നടത്തി Read More »

വോ​ട്ട് ചോ​രി​ക്കെ​തി​രെ കോ​ൺ​ഗ്ര​സി​ന്‍റെ ‘വോ​ട്ട് ബ​ച്ചാ​വോ’ റാ​ലി; തെ​ല​ങ്കാ​ന​യി​ൽ ന​വം​ബ​ർ ര​ണ്ടി​ന് അ​മി​ത് ഷാ​യു​ടെ പ​ദ​യാ​ത്ര.

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യ തോ​തി​ൽ വോ​ട്ട് തി​രി​മ​റി ന​ട​ക്കു​ന്നു​വെ​ന്നും പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശം ഹ​നി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും ആ​രോ​പി​ച്ച് ഡ​ൽ​ഹി​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ രാം​ലീ​ലാ മൈ​താ​ന​ത്ത് ന​വം​ബ​ർ ഒ​ന്നി​ന് കോ​ൺ​ഗ്ര​സ് ‘വോ​ട്ട് ബ​ച്ചാ​വോ, ദേ​ശ് ബ​ച്ചാ​വോ’ മെ​ഗാ റാ​ലി സം​ഘ​ടി​പ്പി​ക്കും.കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യാ​ണ് തി​ങ്ക​ളാ​ഴ്ച ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ സ​ർ​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും, വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണം ഉ​ട​ൻ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, വോ​ട്ട​ർ പ​ട്ടി​ക പു​ന​ര​വ​ലോ​ക​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്

വോ​ട്ട് ചോ​രി​ക്കെ​തി​രെ കോ​ൺ​ഗ്ര​സി​ന്‍റെ ‘വോ​ട്ട് ബ​ച്ചാ​വോ’ റാ​ലി; തെ​ല​ങ്കാ​ന​യി​ൽ ന​വം​ബ​ർ ര​ണ്ടി​ന് അ​മി​ത് ഷാ​യു​ടെ പ​ദ​യാ​ത്ര. Read More »

തമിഴ്നാട്ടിൽ 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേയ്മെന്‍റ് നിർബന്ധം; പുതിയ തീരുമാനം നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

തമിഴ്നാട്ടിൽ 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേയ്മെൻറ് നിർബന്ധമാക്കി സംസ്ഥാന സർക്കാരിൻറെ ഉടമസ്ഥതയിലുള്ള തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ (ടാസ്മാക്). നവംബർ ഒന്ന് മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് നിലവിൽ 4,048 മദ്യവിൽപനശാലകളാണ് ടാസ്മാക്കിന് കീഴിലുള്ളത്. യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ ഡിജിറ്റൽ പേയ്മെൻറ് സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ഭൂരിഭാഗം ഇടപാടുകളും പണമായാണ് നടക്കുന്നതെന്ന് ടാസ്മാക് അധികൃതർ അറിയിച്ചു. ദിവസേന വലിയ തുക കൈകാര്യം ചെയ്യുന്നത് ജീവനക്കാർക്ക് സുരക്ഷാ പ്രശ്നങ്ങൾ, കണക്കുകളിലെ

തമിഴ്നാട്ടിൽ 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേയ്മെന്‍റ് നിർബന്ധം; പുതിയ തീരുമാനം നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ Read More »

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം ആംബുലൻസുമായി കൂട്ടിയിടിച്ചു; അപകടം യുപിയിൽ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെ

സുൽത്താൻപുര്‍: അപകീർത്തിക്കേസിൽ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. വാഹനവ്യൂഹത്തിലെ ഏതാനും വാഹനങ്ങൾ ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാഹുൽ ഗാന്ധി സുരക്ഷിതനാണെന്നാണ് വിവരം. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ അതിവേഗ പാതയിൽ തിങ്കളാഴ്ച രാവിലെ 10.15നാണ് സംഭവം.ലഖ്നൗവിൽ നിന്ന് സുൽത്താൻപൂരിലേക്ക് പോവുകയായിരുന്നു രാഹുൽ ഗാന്ധി. സംഭവം ഗുരുതരമല്ലെന്നും യാത്ര ഉടൻ പുനരാരംഭിച്ചെന്നും പൊലീസ് അറിയിച്ചു. സുരക്ഷയ്ക്കായി പൊലീസ് വാഹനങ്ങളും വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്നു. അതേസമയം രാഹുലിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകർക്കും പരുക്കേറ്റുവെന്നാണ് വിവരം. അപകീർത്തിക്കേസിലെ നടപടികൾക്കായി

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം ആംബുലൻസുമായി കൂട്ടിയിടിച്ചു; അപകടം യുപിയിൽ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെ Read More »

തമിഴ്‌നാട്ടിൽ കനത്ത മഴ; ചെന്നൈയിലും വടക്കൻ ജില്ലകളിലും സ്കൂളുകൾക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിലും വടക്കൻ ജില്ലകളിലും കനത്ത മഴ. മഴയെ തുടർന്ന് ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ കാലവർഷം ശക്തമായതോടെ ചൊവ്വാഴ്ച വൈകുന്നേരം മുതൽ ചെന്നൈയിലും സമീപ ജില്ലകളിലും മഴ തുടരുകയാണ്.അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തമിഴ്‌നാട് തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിന്‍റെ ഏറ്റവും പുതിയ ബുള്ളറ്റിനിൽ

തമിഴ്‌നാട്ടിൽ കനത്ത മഴ; ചെന്നൈയിലും വടക്കൻ ജില്ലകളിലും സ്കൂളുകൾക്ക് അവധി Read More »

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈൽ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

അങ്കമാലി: നെടുമ്പാശേരി എയർപോർട്ട് റോഡിൽ മൂന്ന് പേർ കാറിടിച്ച് മരിച്ച കേസിൽ പ്രതികളായ നാല് പേരുടെയും ജാമ്യാപേക്ഷ തള്ളി. ഒന്നാം പ്രതി സുഹൈൽ, മറ്റു പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച തള്ളിയത്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1.45നാണ് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർകാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സുഹൈൽ ഓടിച്ചിരുന്ന മിനി

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈൽ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി Read More »

കോടിയേരി ബാലകൃഷ്ണന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. രാഘവൻ പാർട്ടി വിട്ടു

കാസർഗോഡ്: ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽ നിന്നും രാജിവച്ചു. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നില്ലെന്നാണ് സൂചന. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് വ‍്യക്തമാക്കി അദ്ദേഹം ജില്ലാ കമ്മിറ്റിക്ക് കത്തയിച്ചിട്ടുണ്ട്.നേതൃത്വത്തിന്‍റെ അവഗണനയെ പറ്റി കത്തിൽ പരാമർശമുള്ളതായാണ് വിവരം. കാസർഗോഡ് വിപുലീകൃത യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ ആഭ‍്യന്തര മന്ത്രിയായിരുന്ന സമയം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് എം. രാഘവൻ.

കോടിയേരി ബാലകൃഷ്ണന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. രാഘവൻ പാർട്ടി വിട്ടു Read More »