VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കാക്കനാട് ബസിടിച്ച്‌ ഐടി ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ ഡ്രൈവര്‍ ലഹരിക്കേസ് ഉള്‍പ്പെടെ ഏഴ് ക്രിമിനല്‍ കേസിലെ പ്രതി

കൊച്ചി: കാക്കനാട് ബസിടിച്ച്‌ ഐടി ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അപകടമുണ്ടാക്കിയ സ്വകാര്യ ബെഡ് ഡ്രൈവര്‍ ബിനോയ് ഏഴ് ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. തില്‍ രണ്ട് ലഹരി കേസുകളിലും ഉള്‍പ്പെടുന്നു എന്നാണ് ഞെട്ടികുന്ന വിവരം. ഡ്രൈവര്‍ അശ്രദ്ധമായും അമിത വേഗത്തിലും ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് എസിപി വ്യക്തമാക്കുന്നത്. ഡ്രൈവറുടെ ലഹരി പരിശോധനയ്‌ക്കായ് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ബെസ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും വീഴ്ച വരുത്തുന്ന ബസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.ഇന്നലെയാണ് അശ്രദ്ധമായി ഒടിച്ച ബസ് ഇടിച്ച്‌ ഐടി ജീവനക്കാരിയായ തൃശ്ശൂര്‍ സ്വദേശിനി അക്ഷര ( 27) മരിച്ചത്. വീതി കുറഞ്ഞ റോഡില്‍ അരികുചേർന്നാണ് അക്ഷര നടന്നിരുന്നത്. അവിടേക്ക് പാഞ്ഞെത്തിയ ബസാണ് ഇവരുടെ ജീവന്‍ കവര്‍ന്നെടുത്തത്. ജിമ്മില്‍ പോയി മടങ്ങവെയായിരുന്നു അക്ഷരയ്‌ക്ക് അപകടമുണ്ടായത്. എറണാകുളത്ത് തുടര്‍ച്ചയായി സ്വകാര്യ ബസുകള്‍ അപകടമുണ്ടാക്കിയ പശ്ചാത്തലത്തില്‍ പൊലീസ് ഇടപെട്ട് ഡ്രൈവര്‍മാര്‍ക്ക് പിസിസി കര്‍ശനമാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും സമാന അപകടങ്ങള്‍ ഉണ്ടാകുമ്പോഴാണ് ക്രമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ബസ് ജീവനക്കാരായി തുടരുന്നു എന്ന വിവരം പുറത്തുവരുന്നത്. ബസ് സര്‍വീസ് നടത്തുന്നതിനിടെ ഇടയ്‌ക്ക് വെച്ച്‌ ഒരു ഇരുചക്ര വാഹനം ബസിന് മുന്നില്‍ മറിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ബസ് കുറച്ച്‌ സമയം വൈകിയതിനാലാണ് വേഗതയില്‍ പോകേണ്ടി വന്നതെന്നായിരുന്ന ഡ്രൈവര്‍ ബിനോയിയുടെ മൊഴി

Leave a Comment

Your email address will not be published. Required fields are marked *