VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സ്വർണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണസംഘത്തിന്‍റെ നിർണായക നീക്കം. പത്തനംതിട്ട എംപിയും യുഡിഎഫ് കൺവീനറുമായി അടൂർ പ്രകാശിന്‍റെ മൊഴി എസ്ഐടി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വെച്ചാണ് മൊഴിയെടുപ്പ് നടത്തിയത്. അടൂർ പ്രകാശിനെ എസ്ഐടി വിളിച്ചു വരുത്തുകയായിരുന്നു.രണ്ടര മണിക്കൂർ അടൂർ പ്രകാശിനെ ചോദ്യം ചെയതത്. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർപ്രകാശിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നത് അടൂർ പ്രകാശിന് തിരിച്ചടിയായി. ശബരിമല സ്വർണക്കൊള്ളക്കേസിൽ സിപിഎമ്മിനും സർക്കാരിനുമെതിരേ യുഡിഎഫ് പ്രചാരണം നടത്തുന്നതിനിടെയാണ് എസ്ഐടിയുടെ ഈ നീക്കം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഏത് തരത്തിലുള്ള ബന്ധമാണ് പ്രകാശിനുള്ളതെന്ന് വിശദീകരിക്കേണ്ടി വരും. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയെ പല തവണ കണ്ടിട്ടുണ്ടെന്ന് അടൂർ പ്രകാശ് സമ്മതിച്ചിട്ടുണ്ട്. പക്ഷേ ശബരിമലകേസിലെ ബന്ധം പ്രകാശ് നിഷേധിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *