VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് വെള്ളപൂശാൻ നടത്തിയ അയ്യപ്പ സം​ഗമം അതിനേക്കാളും വലിയ കൊള്ളയായി; കെ.സി വേണു​ഗോപാൽ

പാലക്കാട്: ശബരിമല സ്വർണ്ണക്കൊള്ള ജനങ്ങളുടെ മനസിൽ ഉണ്ടാക്കിയ വേദന അസ്തമിക്കുന്നതിന് മുമ്പേ ആ കൊള്ളയ്ക്ക് വെള്ളപൂശാൻ നടത്തിയ അയ്യപ്പ സം​ഗമം അതിനേക്കാളും വലിയ കൊള്ളയായിട്ട് മാറിയെന്നതാണ് യാതാർത്ഥ്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ. ഭക്തജനങ്ങൾ സമർപ്പിച്ച കാണിക്കയാണ് ശബരിമലയിലെ പണം. അത് എടുത്ത് തട്ടികൊണ്ട് പോയി കൊള്ള നടത്തുകയല്ല വേണ്ടത്. മാത്രമല്ല കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുക്കാൻ കോടതി മുന്നോട്ട് വരുമ്പോൾ കോടതിയെ പോലും അപഹസിക്കുകയാണ് ഭരണപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *