VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പത്തനംതിട്ടയിൽ കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ചു

പത്തനംതിട്ട: ഇളവന്നൂരില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. വഴിയരികിലൂടെ നടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കാർ ഓടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നു. ഇളമണ്ണൂര്‍ സ്വദേശി ഉഷയാണ് മരിച്ചത്. പത്തനംതിട്ട ഇളമണ്ണൂരിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശാന്തയ്ക്ക് പരിക്കേറ്റു. ശാന്തയുടെ കൊച്ചുമകള്‍ കൂടെയുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *