VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തമിഴ്നാട്ടിലെ വെല്ലൂരിൽ ഉത്സവത്തിനിടെ രഥം മറിഞ്ഞ് വീണ് അപകടം, ഏഴ് പേർക്ക് ഗുരുതര പരുക്കേറ്റു

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ 60 അടിയിലധികം ഉയരമുള്ള കൂറ്റൻ രഥം മറിഞ്ഞ് 7 പേർക്ക് ഗുരുതരമായി പരുക്കേറ്റു. മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വെല്ലൂരിന് സമീപം പാലാറിൽ നടന്ന ഉത്സവത്തിനിടെയാണ് അപകടം സംഭവിച്ചത്. നിരവധി ഭക്തർ ചേർന്ന് തേര് വലിച്ചുകൊണ്ടുവരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ജനകൂട്ടത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ നടക്കുന്ന ഈ ചടങ്ങിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്. ഭക്തർ തേര് വലിക്കുന്നതിനിടെ രഥത്തിൻറെ നിയന്ത്രണ സംവിധാനത്തിലുണ്ടായ പിഴവോ യന്ത്ര തകരാറോ ആണ് അപകടത്തിന് കാരണം. പരുക്കേറ്റ 7 പേരെ ഉടൻ തന്നെ വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ചിലർക്ക് നിസാര പരുക്കാണ് ഉള്ളത്. അപകടം നടന്നയുടനെ ഭക്തരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയതിനാൽ രഥത്തിനടിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനായി. സംഭവത്തിൽ പൊലീസ് സംഘാടകർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *