കൊല്ലം: തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക വേഗത്തിലാക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ പട്ടിക വരും. സ്ഥാനാർത്ഥി പട്ടിക വേഗത്തിൽ തയ്യാറാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കോൺഗ്രസിൽ ചേരുന്ന എല്ലാവരെയും സ്ഥാനാർത്ഥികളാക്കുമെന്ന് കരുതേണ്ടതില്ലെന്നും പാർട്ടിക്ക് വ്യക്തമായ ഒരു സംവിധാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന് സ്ഥാനാർത്ഥികളുടെ ക്ഷാമമില്ല. മണിശങ്കർ അയ്യരെ വിലയ്ക്ക് വാങ്ങിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കോൺഗ്രസിനെ വിമർശിക്കുന്നവർക്ക് ഇന്ധനം നൽകുന്നത് അയ്യരുടെ പതിവ് രീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
