തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ മെറിറ്റ് ഡേ വിപുലമായി ആഘോഷിച്ചു. അക്കാദമികരംഗത്തും കലാ കായിക രംഗത്തും മറ്റ് ഇതര പ്രവർത്തങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കാണ് സമ്മാനങ്ങൾ നൽകിയത്. സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എം പി റ്റി എ പ്രസിഡണ്ടും പുതുതായി തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സണുമായ സാബിറ ജലീലിനെ ഷോൾ അണിയിച്ച് ആദരിച്ചു. തുടർന്ന് സാബിറ ജലീൽ സമ്മാനദാനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് സിസ്റ്റർ മോളി ജോണും അധ്യാപകരും സന്നിഹിതരായിരുന്നു. വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാൻ ആശംസിക്കുകയും ചെയ്തു.
