VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് നല്ലളം മോഡേൺ ബസാറിനു സമീപം ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഫാറൂഖ് കോളജിനു സമീപം ഒരു ഉത്സവത്തിൽ പങ്കെടുത്ത ശേഷം നഗരത്തിലെത്തി ഭക്ഷണം കഴിച്ച ശേഷം കാറിൽ മടങ്ങുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. രാമനാട്ടുകര പരിയാപുരത്ത് ദിനിൽ, ഫാറൂഖ് കോളജ് കളിപ്പറമ്പിൽ സ്വദേശികളായ അജീഷ്, വിമൽ കുമാർ, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയുമായി മോഡേൺ ബസാറിനു സമീപം വീ പാർക്കിനടുത്തു വച്ച് വാഹനം കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായി തകർന്ന നിലയിലായിരുന്നു. അപകടം അറിഞ്ഞെത്തിയ നാട്ടുകാർ ഒരാളെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുകയായിരുന്ന ബാക്കിയുള്ളവരെ ഫയർ ഫോഴ്സും പൊലീസും എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പന്തീരാങ്കാവ് കൊടൽനടക്കാവ് പടിഞ്ഞാത്ത് മീത്തൽ ദിജിൻ ഗുരുതരമായ പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലാണ്. കാറുമായി കൂട്ടിയിടിച്ച ലോറിയുടെ ഡ്രൈവർ ഉസ്മാൻ കുട്ടിക്ക് അപകടത്തിൽ ചെറിയ പരുക്കുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *