VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇടുക്കി ജില്ലാതല കാർഷിക പ്രദർശന മേളയും കർഷക പരിശീലന പരിപാടിയും സംഘടിപ്പിച്ചു

തൊടുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരളയും സംയോജിതമായി ഇടുക്കി ജില്ലാതല കാർഷിക പ്രദർശന മേളയും കർഷക പരിശീലന പരിപാടിയും സംഘടിപ്പിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അൻഷാദ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വൈഗ 2026 ലേക്ക് മികച്ച കാർഷിക ഉൽപ്പന്നങ്ങൾ നൽകിയ കർഷകർക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ദേവികുളം, തൊടുപുഴ, ഇടുക്കി, ഇളംദേശം ബ്ലോക്കുകളിൽ നിന്നുള്ള പ്രമുഖ കർഷകരായ ശിവകുമാർ, ജോണി ജോസ്, ഷിബു പറയിടത്തിൽ, ജോമോൻ നടുതൊട്ടി, തങ്കച്ചൻ പുതുക്കാട് എന്നിവരെയാണ് ആദരിച്ചത്.

പരിപാടിയിൽ തൊടുപുഴ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ സാബിറ ജലീൽ, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ജിജോ ജോസ് വൈപ്പന, തൊടുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ റ്റി.ജി ആര്യാമ്പ, തൊടുപുഴ മുനിസിപ്പല്ഡ കൃഷി ഓഫീസർ പി.റ്റി വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *