VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇറാൻ്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഇടപെടുമെന്ന് ട്രംപ്

വാഷിംങ്ങ്ടൺ: ഇറാൻ്റെ ഭാവി കാര്യത്തിൽ ഇടപെടുമെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കാളിയാകേണ്ടതുണ്ട് എന്ന് പറഞ്ഞ ട്രംപ് ഖമനേയിയുടെ മകൻ സ്വീകാര്യനല്ലെന്നും അറിയിച്ചു. ആയത്തുള്ള അലി ഖമനേയിയുടെ മകൻ സ്വകാര്യനല്ലെന്നും അറിയിച്ചു. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം പരമോന്നത പദവി ഇറാൻ മകൻ മൊജ്തബ ഖമനേയിക്ക് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളെ ട്രംപ് തള്ളി. ഖമനേയിയുടെ മകൻ പ്രാധാന്യമില്ലാത്തയാളെന്നും ട്രംപ് പറഞ്ഞു. ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്നയാളെയാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ മഡുറോയ്ക്ക് ശേഷം ഡെൽസി റോഡ്രിഗ്സിനെ നിയമിച്ചത് പോലെ ഇറാൻറെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതിലും പങ്കാളിത്തം വഹിക്കുമെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ ട്രംപ് ഇറാനി നയതന്ത്രജ്ഞരോട് അഭയം തേടാൻ ആവശ്യപ്പെട്ടു. വൈറ്റ്ഹൗസിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *