VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ഹൈക്കോടതിയാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഉത്തരവിട്ടത്. കമ്പനി ആക്‌ട് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന് വാലിഡിറ്റിയില്ലെന്ന് കണ്ടെത്തിയാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കിയത്. ജസ്റ്റിസ് റ്റി.ആർ രവിയുടെ സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്. എസ്എൻഡിപിയോഗം കമ്പനി ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണെന്നാണ് പറയുന്നത്. കമ്പനിയുടെ ഡയറക്‌ടർമാരാണ് വെള്ളാപ്പള്ളിയും, തുഷാർ വെള്ളാപ്പള്ളിയും. കമ്പനി ഡയറക്‌ടർമാർക്ക് ഡിൻ അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ ഇവരുടെ ഡിൻ അക്കൗണ്ടിന് സാധ്യതയില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. 2024 മുതൽ ഹൈക്കോടതിയുടെ മുന്നിലുള്ല കേസാണിത്.

Leave a Comment

Your email address will not be published. Required fields are marked *