തിരുവനന്തപുരം: കേരളത്തിലെ യു.ഡി.എഫിൻ്റെയും കോൺഗ്രസിൻ്റെയും ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വേഗതയിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 140 സ്ഥാനാർത്ഥികളെയും യു.ഡി.എഫ് തീരുമാനിച്ചത് സീറ്റ് വിഭജനത്തിന് അവസരമില്ലാതെയാണ്. പരസ്പര വിശ്വാസത്തോടെ വളരെ നല്ല രീതിയിലാണ് ചർച്ചകൾ നടന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
