VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സീരിയൽ താരം വിവേക് ഗോപൻ അരുവിക്കരയിൽ ബി.ജെ.പി സ്ഥാനാർത്ഥി

തിരുവനന്തപുരം: മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പുറത്തുവിട്ടു. 11 സ്ഥാനാർഥികളെ കൂടിയാണ് ബിജെപി പ്രഖ്യാപിച്ചത്. നടൻ കൃഷ്ണകുമാറിന് സീറ്റില്ല. തിരുവനന്തപുരത്ത് കരമന ജയൻ തന്നെ സ്ഥാനാർഥിയാകും. അടൂരിൽ പന്തളം പ്രതാപനും കോവളത്ത് ടി.എൻ. സുരേഷുമാണ് സ്ഥാനാർഥികൾ. അരുവിക്കരയിൽ നടൻ വിവേക് ഗോപനാണ് സ്ഥാനാർഥി. മാവേലിക്കരയിൽ അജിമോനും പീരുമേട് വി. രതീഷും പുതുപ്പള്ളിയിൽ രവീന്ദ്രനാഥ് വാകത്താനവും സ്ഥാനാർഥികളാവും. ചവറയിൽ കെ.ആർ. രാജേഷ്, ചടയമംഗലത്ത് ആർ.എസ്. അരുൺരാജ്, ചിറയിൻകീഴ് ബി.എസ്. അനൂപ്, നെയ്യാറ്റിൻകരയിൽ എസ്. രാജശേഖരൻ നായരും മത്സരിക്കും.

Leave a Comment

Your email address will not be published. Required fields are marked *