VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പുരോ​ഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ലക്ഷ്യംവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യുഡിഎഫ് ഭരണ കാലത്തെയും മുഖ്യമന്ത്രി വിമർശിച്ചു. യുഡിഎഫ് കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്നും ആരോ​ഗ്യ വിദ്യാഭ്യാസ രം​ഗങ്ങൾ യുഡിഎഫ് കാലത്ത് തകർന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രകടന പത്രിക ചവറ്റുകൊട്ടയിലെറിയുന്ന സംസ്കാരം ഇന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വർ​ഗീയതയെ കൂട്ട് പിടിച്ച് പ്രതിപക്ഷം അസത്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഡീൽ ആരോപണം കോൺഗ്രസിൻറെ മുൻകൂർ ജാമ്യമെടുക്കലെന്ന് പിണറായി വിജയൻ പറയുന്നു. യുഡിഎഫ് ഭരണത്തിൻറെ ആ ഇരുണ്ട കാലത്ത് നിന്നും ഇടത് സർക്കാരാണ് കേരളത്തെ പുനർ നിർമിക്കാൻ ശ്രമിച്ചതെന്നും വലതുപക്ഷ സംസ്കാരം കേരളത്തിന് അന്യമാണെന്നും പിണറായി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *