VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് അശ്ലീലമായത്; ജി സുധാകരനെ അങ്ങനെ വിളിച്ചിട്ടില്ല, പിണറായി വിജയൻ

ഇടുക്കി: സിപിഎം വിട്ട ജി സുധാകരനെതിരെ നടത്തിയ രാഷ്ട്രീയ ചെറ്റത്തരം എന്ന പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരനെ ചെറ്റ എന്ന താൻ വിളിച്ചിട്ടില്ലെന്നും ചെറ്റ എന്ന് വിളിക്കാൻ മാധ്യമപ്രവർത്തകരാണ് ആഗ്രഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞാൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് രാഷ്ട്രീയ ചെറ്റത്തരം എന്നാണ്.

ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും പിണറായി പറഞ്ഞു. ചില്ലറ വോട്ടുകൾക്കും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ എന്ന് എത്രയോകാലമായി ഞാൻ പറയുന്നതാണ്.

അതിനർഥം ഞങ്ങളെല്ലാം ചെറ്റകളാണെന്നാണോ. അതേസമയം വീട്ടിൽ പോയി ചോദിക്കെന്ന പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ചില മര്യാദകൾ പാലിക്കേണ്ടതാണ്. അത് പാലിക്കാത്തതിന് മറുപടി നൽകിയെന്നേയുള്ളൂ. തനിക്കല്ല സമനില തെറ്റിയത്. ആർക്കാണ് തെറ്റിയതെന്ന് കാണമല്ലോയെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *