VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല മുഖ‍്യമന്ത്രിയാകുമെന്നും പി.ജെ കുര‍്യൻ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര‍്യൻ. യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസംഗത്തിലായിരുന്നു പ്രസ്താവന. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുഖ‍്യമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫലം വരുമ്പോൾ തങ്ങൾ ജയിക്കുമെന്നും ഇക്കാര‍്യത്തിൽ സംശയമൊന്നുമില്ലെന്നും കുര‍്യൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഹൈക്കമാൻഡ് ആയിരിക്കും മുഖ‍്യമന്ത്രിയെ തീരുമാനിക്കുകയെന്നായിരുന്നു നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ‍്യക്ഷൻ സണ്ണി ജോസഫും പറഞ്ഞിരുന്നത്. ഇതിനിടെയാണ് പരസ‍്യ പ്രസ്താവനയുമായി പി.ജെ. കുര‍്യൻ രംഗത്തെത്തിയിരിക്കുന്നത്. മുഖ‍്യമന്ത്രി സ്ഥാനത്തിനായി കലഹിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വ‍്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *