പാലക്കാട്: വിനോദയാത്ര പോയ കുട്ടിയെ ചിക്ക്മംഗളൂരിൽ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്. ചിക്ക് മംഗളൂരു മണിക്കധാര വ്യൂ പോയിൻറിൽ 40 അംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു, വനത്തിൽ ഉൾപ്പെടെ തെരച്ചിൽ നടത്തുകയാണ്.
