VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വോട്ടിന് പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ശോഭാ സുരേന്ദ്രന്‍റെ മൊഴിയെടുത്തു

പാലക്കാട്: ബിജെപി വോട്ടിന് പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തി. ആർഡിഒ ഓഫിസിലെത്തിയാണ് ശോഭാ സുരേന്ദ്രൻ മൊഴി നൽകിയത്. കണ്ണാടി പഞ്ചായത്തിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്യുന്നതിന്‍റെ ദൃശ‍്യങ്ങൾ കോൺഗ്രസാണ് പുറത്തു വിട്ടത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലായിരുന്നു സംഭവം. പ്രായമായ സ്ത്രീയ്ക്ക് പണം നൽകുന്നതിന്‍റെ ദൃശ്യങ്ങളാണ് കോൺ​ഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരുന്നത്. ഈ ദൃശ്യം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ബിജെപി പ്രവർത്തകർ കോൺഗ്രസുമായി തർക്കത്തിൽ ഏർപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *