VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വിവിധ അപകടങ്ങളിൽ ആറ് പേർക്ക് പരുക്കേറ്റു; ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ ആറ് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കുമളി സ്വദേശി ശക്തിവേലിനു (37) പരുക്കേറ്റു. പുലർച്ചെയായിരുന്നു അപകടം. തൊടുപുഴ പുറപ്പുഴയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പുറപ്പുഴ സ്വദേശി ദേവിക എസ് നായർക്ക് (34) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. കാർ ഇടിച്ചതിനെ തുടർന്നു നിയന്ത്രണം വിട്ട് മിനി പിക്കപ്പ് വാൻ മറിഞ്ഞു പത്തനംതിട്ട സ്വദേശി ബിജിൻ (29), തൊടുപുഴ സ്വദേശി അരുൺ ബേബി (46) എന്നിവർക്കു പരുക്കേറ്റു. തൊടുപുഴ നെല്ലാപ്പാറയ്ക്ക് സമീപം ഇന്നലെ രാത്രിയിലായിരുന്നു അപകടം. മുണ്ടക്കയത്ത് വച്ച് കഴിഞ്ഞ ദിവസം രാത്രി സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശി സാൻവി മാത്യൂസിന് (18) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഇടുക്കി നെടുങ്കണ്ടത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് കട്ടപ്പന സ്വദേശി അശ്വിൻ സന്തോഷിന് (20) പരുക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *