ഇടുക്കി: നെടുംകണ്ടം പച്ചടിയിൽ വയോധികയായ അമ്മയേയും മകനെയും കൊലപെടുത്തി കുഴിച്ചിട്ട കേസിൽ പ്രതിയായ സജിയെ ഇന്ന് ഉച്ചയോടെയാണ് പോലിസ് പിടികൂടിയത്. നാട്ടുകാരുടെ സഹായത്തോടെ പോലിസ് തെരച്ചിൽ നടത്തുന്നതിനിടെ പ്രതി സമീപത്തെ കടയിൽ എത്തി തെറ്റ് പറ്റി പോയെന്നും കീഴടങ്ങുകയാണെന്നും അറിയിക്കുകയായിരുന്നു
അമ്മയേയും സഹോദരനെയും കൊലപെടുത്തി കുഴിച്ചിട്ടതാണെന്ന് പ്രതി പോലീസിന് മൊഴി നൽകി. സജിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. നാളെയും തെളിവെടുപ്പ് തുടരും. നാളെ ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. വസ്തു തർക്കവും മാത്യുവിന്റെ മകൻ അല്ല എന്ന് ആരോപിച്ച് സഹോദരൻ തുടർച്ചയായി അധിക്ഷേപിച്ചതും വിവാഹത്തിന് സമ്മതിയ്ക്കാത്തതുമാണ് പകയ്ക് കാരണം.
ഇയാൾ ഒറ്റയ്ക്കു ആണ് കൃത്യം നിർവ്വഹിച്ചത്. അമ്മ മേരികുട്ടിയേയും സഹോദരൻ റെജിയേയും കൊലപെടുത്തിയ ശേഷം സജി ദിവങ്ങളോളം വീട്ടിൽ തന്നെ തുടർന്നു. പോലിസ് അന്വേഷിച്ച് വീട്ടിൽ എത്തിയതോടെയാണ് ഇയാൾ ഒളുവിൽ പോയത്. 2018 കാലഘട്ടത്തിൽ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ തിരോധനത്തിലും സജിയ്ക് പങ്കുണ്ടോ എന്ന് പോലിസ് അന്വേഷിയ്ക്കും.
