VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നിതിൻ രാജിൻ്റെ മരണത്തിൽ മുൻകൂർ ജാമ‍്യം തേടി ഡോ. റാം ഹൈക്കോടതിയിൽ

കൊച്ചി: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെൻ്റൽ കോളജ് വിദ്യാർത്ഥി ആർ.എൽ നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എം.കെ റാം മുൻകൂർ ജാമ‍്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിതിൻ രാജിനോട് തനിക്ക് വൈരാഗ‍്യമില്ലെന്നും ലോൺ ആപ്പ് വായ്പയുമായി ബന്ധമില്ലെന്നുമാണ് കോടതിയിൽ‌ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. നേരത്തെ കേസിൽ മുൻകൂർ ജാമ‍്യം തേടി തലശ്ശേരി അഡീഷണൽ സെഷൻ‌സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളിയ സാഹചര‍്യത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് നിതിൻ്റെ പിതാവ് പരാതി നൽകിയതെന്നും പരാതിക്ക് പിന്നിൽ മറ്റുചിലരുടെ സമ്മർദമുണ്ടെന്നും റാം ആരോപിക്കുന്നു. മാധ‍്യമ സമ്മർദം മൂലമാണ് തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിക്കുന്നതെന്നും തനിക്കെതിരെ തെളിവുകൾ ഇല്ലെന്നുമാണ് റാം പറയുന്നത്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് റാം ഹർജിയിലൂടെ വ‍്യക്തമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *