തൊടുപുഴ: ഇടുക്കി ജില്ല ആസ്ഥാനത്തെയും വാണിജ്യ നഗരങ്ങളായ കട്ടപ്പനയെയും നെടുങ്കണ്ടത്തെയും എറണാകുളമായും മുവാറ്റുപുഴയുമായും തൊടുപുഴയുമായും എളുപ്പമാർഗത്തിൽ ബന്ധിപ്പിക്കുന്ന ഉടുമ്പന്നൂർ – ചെറുതോണി തുരങ്ക പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഹൈവേ വികസന സമിതി രൂപീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോണി മുണ്ടക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോടിക്കുളം സെന്റ് ആൻ്റ്സ് പള്ളി വികാരി ഫാ. ജോൺസൺ പഴയപീടികയിൽ അധ്യക്ഷത വഹിച്ചു.
ജോൺസൺ മൂലയിൽ വികസന സമിതി രൂപീകരണ ലക്ഷ്യങ്ങൾ അവതരിപ്പിച്ചു. മുവാറ്റുപുഴ തേനി ഹൈവേ സെൻട്രൽ ആക്ഷൻ കൗൺസിൽ ചെയർമാൻ ഫാ. ജോസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തി. ദീപു കണ്ണമ്പുഴ, ടോമി ജേക്കബ്, ഫിലിപ്പ് പടിഞ്ഞാറേക്കര, ജയൻ കുന്നുംപുറത്ത്, ബാബു തറയിൽ, ഇന്ദ്രജിത്ത് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
