മുതലക്കോടം: തിരക്കിൽ മുങ്ങി മുതലക്കോടം. പരിഹാരം തേടി നിയുക്ത എം എൽ എ യെ സമീപിച്ച് നാട്ടുകാർ. തൊടുപുഴ – ഉടുമ്പന്നൂർ റോഡിൽ കുന്നം മുതൽ മാങ്ങാട്ടു കവല വരെയുള്ള ഭാഗമാണ് വാഹന തിരക്ക് കൊണ്ട് വീർപ്പ് മുട്ടുന്നത്. രാവിലെ എട്ടു മുതൽ തുടങ്ങുന്ന ഗതാഗത കുരുക്ക് രാത്രി എ ട്ടുമണി വരെ ഇടതടവില്ലാതെ തുടരും. അല്പം ആശ്വാസം ഉച്ച സമയത്ത് മാത്രമാണ്. പ്രശ്നപരിഹരിഹാരം നഗര സഭയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട ബൈ പാസ്സ് പണിയുക മാത്രമാണ്.

കുന്നത്ത് നിന്നുതുടങ്ങി മുതലക്കോടം, ഇല്ലി ചുവട്,പെട്ടേനാട്,മഠത്തിക്കണ്ടം വഴി മങ്ങാട്ട് നാലുവരി പാതയിൽ എതന്നതാണ് നിർദിഷ്ഠ ബൈ പാസ്സ്. ഇവിടെനിന്ന് ഷാപ്പും പടിയിൽ വച്ച് തൊടുപുഴ മൂവാറ്റുപുഴ റോഡിൽ എത്തി വെങ്ങല്ലൂർ സിഗ്നൽ വഴി മൂവാറ്റുപുഴ, തൃശൂർ എറണാകുളത്തേയ്ക്കും വേങ്ങല്ലൂരിൽ നിന്ന് കോലാ നി ബൈ പാസ്സ് വഴി കോട്ടയം വൈക്കം ഭാഗത്തേയ്ക്കും വാഹനങ്ങൾക്ക് പോകാം. ബൈപാസ് നിർമ്മാണം വൈകരുതെന്ന്ആവശ്യമുന്നയിച്ച് തൊടുപുഴ നഗരസഭയും ഉടുമ്പന്നൂർ, കരിമണ്ണൂർ, വണ്ണപ്പുറം, കോടിക്കുളം പഞ്ചായത്തുകളും പ്രമേയം വഴി സർക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്.
മുതലക്കോടം മർച്ചന്റ് അസോസിയേഷനും ഈ ആവശ്യത്തിന് നിവേദനം നൽകി. എന്നാൽ ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ കണക്ക് പ്രകാരം ബൈപാസിന്റ ആകെ ദൂരം 2.860 കിലോ മീറ്റർ ആണ്. ഇതിൽ നഗര സഭയുടെ റോഡും ഭൂമി ഏറ്റെടുക്കേണ്ട സ്ഥലവും ഉണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ അനുമതിയോടെ മേ ജർ ഡിസ്ട്രിക്റ്റ് റോഡ് വിഭാഗത്തിൽ ഉൾപ്പെടുത്തി വേണം ബൈപാസ് പണിയാൻ. ഇതിന് അനുമതി നൽകി സർക്കാർ ഉത്തരവ് ഇറക്കണം.കഴിഞ്ഞ തവണത്തെ ബജറ്റിൽ തുക വകകൊള്ളിക്കാൻ അന്നത്തെ എം എൽ എ പി ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അനുകൂല നിലപാട് എടുത്തില്ല. യു ഡി എഫ് അധികാരത്തിൽ എത്തുകയും തൊടുപുഴ എം എൽ എ ഭരണ പക്ഷത്ത് എത്തുകയും ചെയ്തതോടെ വലിയ പ്രതീക്ഷയിലാണ് കുന്നം, പട്ടയംകവല, മുതലക്കോടം നിവാസികൾ.
