VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ബയോളജി അധ‍്യാപിക അറസ്റ്റിൽ

ന‍്യൂഡൽഹി: നീറ്റ് ചോദ‍്യ പേപ്പർ ചോർച്ച‍യുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ബയോളജി അധ‍്യാപികയായ മനീഷ ഗുരുനാഥ് മന്ധാരെയാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കു വേണ്ടി പരീക്ഷാ നടപടികളിൽ ഏർപ്പെട്ടിരുന്ന മനീഷയ്ക്ക് ബോട്ടണി, സുവോളജി ചോദ‍്യപേപ്പറുകൾ കൈകാര‍്യം ചെയ്യാൻ അനുമതിയുണ്ടായിരുന്നു. ചോദ‍്യ പേപ്പർ ചോർച്ചയ്ക്കു പിന്നാലെ രാജ‍്യത്ത് ആറിടങ്ങളിലായി സിബിഐ റെയ്ഡ് നടത്തുകയും ലാപ്ടോപ്പുകളും ബാങ്ക് സ്റ്റേറ്റ്മെൻറും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മുഖ‍്യ സൂത്രധാരിലൊരാളായ പി.വി. കുൽകർണിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *