VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കാൽവരി മൗണ്ട് സെന്റ് ജോർജ് ഇടവക വികാരി ഫാദർ ഫിലിപ്പ് മണ്ണകത്തിന് യാത്രയപ്പ് നൽകി

കാൽവരി മൗണ്ട്: മൂന്ന് വർഷത്തെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന കാൽവരി മൗണ്ട് സെന്റ് ജോർജ് ഇടവക വികാരി ഫാദർ ഫിലിപ്പ് മണ്ണകത്തിന് കാൽവരി അക്കാദമിക്ക് പ്രമോഷൻ സ്കീമിന്റെയും ഗിരിജ്യോതി ക്രെഡിറ്റ് യൂണിയന്റെയും ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. ജോസഫ് കുര്യൻ ഏറമ്പടത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഘടന പ്രതിനിധികളായ ബേബിച്ചൻവള്ളിയാംതടം, റെജി വടക്കേൽ, സിസ്റ്റർ ജൂബി സിഎംസി, രാജു മഠത്തിനകം, എംടി തോമസ്, പ്രിൻസ് മാത്യു, ട്രസ്റ്റി ജോസ് പുത്തേട്ട് എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു. ഇടവകയിലെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രോത്സാഹനത്തിനുമായി പ്രവർത്തിക്കുന്ന സംഘടനകൾ കൂടുതൽ മെച്ചമായ നിലയിൽ മുന്നേറ്റം തുടരുന്നതിനുള്ള ആശംസകൾ അർപ്പിച്ച് ഫാദർ ഫിലിപ്പ് മണ്ണകത്ത് മറുപടി പ്രസംഗം നടത്തി. മൂന്നുവർഷം മികച്ച പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഡയറക്ടർ അച്ഛന് സംഘടനകൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *