VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കെ.എസ്.ആർ.റ്റി.സിയിൽ സ്ത്രീകൾക്ക് സൗജന‍്യ യാത്ര ജൂൺ 15 മുതൽ; ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ‍്യാരൻറി നടപ്പാക്കുമെന്നും കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന‍്യ യാത്ര ജൂൺ 15 മുതൽ തുടങ്ങുമെന്നും മുഖ‍്യമന്ത്രി മാധ‍്യമങ്ങളോട് വ‍്യക്തമാക്കി. വയോജനങ്ങൾ‌ക്കായി പ്രത‍്യേകവകുപ്പ് രൂപികരിക്കുമെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ ആശമാരുടെ ഓണറേറിയം ആദ‍്യ ഘട്ടമെന്ന നിലയ്ക്ക് 3000 രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. നവകേരള യാത്രയിലെ പൊലീസ് മർദനം അന്വേഷിക്കുമെന്നും മുഖ‍്യമന്ത്രി പറഞ്ഞു. അംഗൻവാടി ജീവനക്കാർ, പ്രി പ്രൈമറി അധ‍്യാപകർ എന്നിവരുടെ വേതനം 1000 രൂപ വീതം വർധിപ്പിക്കാൻ തീരുമാനിച്ചതായും സർക്കാരിൻറെ സാമ്പത്തിക സ്ഥിതി എങ്ങനെ മെച്ചപ്പെടുത്താമെന്ന കാര‍്യം പിന്നീട് അറിയിക്കാമെന്നും മുഖ‍്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *