VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇന്ധന വില വീണ്ടും ഉയർന്നു

ന‍്യൂഡൽഹി: രാജ‍്യത്ത് ഇന്ധന വില പിന്നെയും കൂട്ടി. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലയിൽ വ‍്യത‍്യാസം വന്നത് കണക്കിലെടുത്താണ് എണ്ണക്കമ്പനികൾ ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നത്. ചൊവ്വാഴ്ച അർധരാത്രി മുതൽ പുതുക്കിയ വില പ്രാബല‍്യത്തിൽ വരും. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. സാധാരണക്കാരെ സാരമായി ഇത് ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോളിന് ലിറ്ററിന് മൂന്ന് രൂപയോളം കൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *