VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ മരിച്ച കേസിൽ വിചാരണ ഓഗസ്റ്റ് ഒന്ന് മുതൽ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിൻറെ മരണവുമായി ബന്ധപ്പെട്ട വാഹന അപകടക്കേസിൽ വിചാരണ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ഐഎഎസ് ഉദ‍്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രധാന പ്രതി. രണ്ടാം പ്രതിയായ വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. സംഭവം നടന്ന് ഏഴ് വർഷം പൂർത്തിയാകാറാകുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് കെ.എം ബഷീർ മരണപ്പെടുന്നത്. തിരുവനന്തപുരം നഗരത്തിൽ മ‍്യൂസിയത്തിന് സമീപത്തുള്ള പബ്ലിക് ഓഫിസിന് മുന്നിൽ‌ വച്ചായിരുന്നു അപകടം.

Leave a Comment

Your email address will not be published. Required fields are marked *