ഇടുക്കി: കുടിവെള്ള വിതരണത്തിന് വിവിധങ്ങളായ തടസ്സങ്ങളാണ് വണ്ടിപ്പെരിയാർ മേഖലയിൽ കാണുന്നത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ചാണ് ടൗണിലെ ഒട്ടുമിക്ക ആളുകളും കഴിയുന്നത്. ഇതിനായി കഴിഞ്ഞ അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഡിവിഷൻ മെമ്പറായിരുന്ന പി എം നൗഷാദ് ഈ പ്രശ്നം പരിഹരിക്കുന്നതിന് 20 ലക്ഷം രൂപയുടെ 60 എച്ച്പി മോട്ടർ വാങ്ങി നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഇതും ഒരുതവണ മാത്രമാണ് പ്രവർത്തിച്ചത് പിന്നീട് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ ഈ മോട്ടോർ പ്രവർത്തനം രഹിതമായി തന്നെ തുടരുകയാണ്. ഇതിന്റെ ഉത്തരവാദിത്വം കരാറുകാരനാണ് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതുകൂടാതെ സബ്മേഴ്സ് സിബിൾ രണ്ട് മോട്ടോർ കൂടിയുണ്ട് ഇതിൽ ഒരെണ്ണം നേരത്തെ കത്തി പോയിരുന്നു . പിന്നെ ഓടിക്കൊണ്ടിരുന്ന ഒരു മോട്ടർ കഴിഞ്ഞ രാത്രിയോടുകൂടി കത്തി പോവുകയും ചെയ്തിട്ടുണ്ട്. ഇതോടെ വണ്ടിപ്പെരിയാർ ടൗൺ ഉൾപ്പെടെയുള്ള നൂറുകണക്കിന് കുടുംബങ്ങൾ നാല് ദിവസത്തേക്ക് കുടിവെള്ളത്തിനായി നെട്ടോട്ടം ഓടേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്…
സംഭവവുമായി ബന്ധപ്പെട്ട വാട്ടർ അതോറിറ്റി എ എക്സ് ഇ മനീഷ് മോഹനൻ പറയുന്നത് ആകട്ടെ ഇങ്ങനെ. കെഎസ്ഇബിയുടെ വീടുകളിലേക്ക് പോകുന്ന ത്രീ ഫേസ് ലൈൻ തന്നെയാണ് ഇത്രയും വലിയ പമ്പ് സെറ്റിനും നൽകിയിട്ടുള്ളത്. കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ വോൾട്ടേജ് വേരിയേഷൻ കാരണമോ ഫെയ്സ് മാറ്റിയതിനാലോ ആവാം മോട്ടർ കത്തിപ്പോയത് ഇതേസമയം മോട്ടോർ സൗണ്ട് വ്യത്യാസം വരുമ്പോൾ തന്നെ ഓഫ് ചെയ്തിരുന്നെങ്കിൽ ഇത് സംഭവിക്കത്തില്ലായിരുന്നു എന്നും കൂടാതെ പമ്പ് സെറ്റ് മോട്ടോർ പ്രവർത്തനം നടത്തുന്ന താൽക്കാലിക ജീവനക്കാരന്റെ ശ്രദ്ധക്കുറവ് കൊണ്ടും ആവാം എന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും ഇപ്പോൾ കത്തിരിക്കുന്ന മോട്ടർ നന്നാക്കി എടുത്തു കൊണ്ടുവന്ന് ഘടിപ്പിച്ചാൽ മാത്രമേ കുടിവെള്ള വിതരണം നടത്താൻ കഴിയുകയുള്ളൂ എന്ന് എ എക്സ് ഇ ഫോണിലൂടെ പറഞ്ഞു. ഇതേസമയം കുടിവെള്ളം ഇല്ലാത്തതിന്റെ ആശങ്ക ജനങ്ങൾക്ക് ഇടയിൽ ഉള്ളതായും വർഷങ്ങൾക്കു മുൻപ് കെ കെ തോമസ് എംഎൽഎ ആയിരുന്ന സമയത്ത് എൽഐസി നിർമ്മിച്ച പമ്പ് സെറ്റ് മോട്ടർ ഉൾപ്പെടെ ആനക്കയത്തിലേക്ക് മാറ്റുകയാണെങ്കിൽ ഏപ്രിൽ മെയ് മാസങ്ങളിൽ ഉണ്ടാകുന്ന കുടിവെള്ളക്ഷാമത്തിനു കൂടി പരിഹാരമാവും ഇത് സംബന്ധിച്ചും ഇതോടൊപ്പം നിലവിലെ മോട്ടറിന്റെ ഇവിടുത്തെ പ്രവർത്തനത്തിന്റെയും കാര്യക്ഷമം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യുഡിഎഫ് കൺവീനറുമായ ടി എച്ച് അബ്ദുൽ സമദ് പറഞ്ഞു.
നിലവിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവുകൊണ്ട് വണ്ടിപ്പെരിയാർ മേഖലയിൽ ഉണ്ടായിരിക്കുന്ന കൃത്രിമ കുടിവെള്ളക്ഷാമം കുടിവെള്ളം വിതരണം നടത്തുന്ന ലോബികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണ് നിലവിൽ 1000 മുതൽ 4000 രൂപ വരെയാണ് നിലവിലെ കുടിവെള്ള വിതരണത്തിനായി സ്വകാര്യ വാഹന ഉടമകൾക്ക് വാങ്ങുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഭാരിച്ച ചെലവാണ്. ഇതിനായുള്ള നടപടി കൂടി എത്രയും വേഗം നടത്തണമെന്നും അല്ലാത്തപക്ഷം സമര പരിപാടികൾ ഉൾപ്പെടെ നടത്തേണ്ടി വരുമെന്നും ടി എച്ച് അബ്ദുൽ സമദ് പറഞ്ഞു.
