VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തൊടുപുഴയുടെ വികസനം; സമഗ്ര നിർദേശങ്ങളുമായി ഉപാസനയിൽ സെമിനാർ നടത്തി

തൊടുപുഴ: നഗരത്തിന്റെയും സമീപകേന്ദ്രങ്ങളുടെയും വികസന സ്വപ്നങ്ങളിലേക്ക് ചിറകുവിരിച്ച് ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറിൽ വ്യത്യസ്ത മേഖലകളിൽനിന്നുള്ള പ്രമുഖർ നിർദേശങ്ങൾ അവതരിപ്പിച്ചു. നഗരവികസനത്തിന് പുതിയ ദിശാബോധം നൽകുന്ന സമഗ്ര ചർച്ചയും പരിപാടിയോടനുബന്ധിച്ച് നടന്നു. ഉപാസന ഡയറക്ടർ ഫാ. ജോൺസൺ പാലപ്പിള്ളിൽ സി.എം.ഐ അധ്യക്ഷത വഹിച്ചു.

ദൈവം വസിക്കുന്ന നാടാണ് തൊടുപുഴയെന്നും ടൂറിസത്തിന് അനന്ത സാധ്യതകളാണ് ഇവിടെയുള്ളതെന്നും ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് വിഷയഅവതരണത്തിനു ശേഷം യോഗത്തിൽ പറഞ്ഞു. ഒരു മേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. വിനോദസഞ്ചാരികൾക്ക് താമസത്തിനുള്ളപ്പെടെ ഇത് പ്രയോജനപ്പെടുത്തണം. തൊടുപുഴയെ സിനിമയുടെ എല്ലാ മേഖലകൾക്കും ഉതകുന്ന രീതിയിലുള്ള ഫിലിംസിറ്റി യാക്കാൻ സിയാൽ മോഡൽ പദ്ധതി തയ്യാറാക്കും. കാർഷിക, ടൂറിസം മേഖലകളെ സമന്വയിപ്പിച്ചുള്ള പദ്ധതി തയ്യാറാക്കാൻ ശ്രമം നടത്തുമെന്നും തൊടുപുഴയിൽ സ്റ്റേഡിയം നിർമാണ പദ്ധതി ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി പാക്കേജ് ഉൾപ്പെടെ ജില്ലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ അടുത്ത ദിവസം ജില്ലയിൽ എത്തുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. അടിസ്ഥാനപരമായി ഒട്ടേറെ വികസനസാധ്യതകൾ തൊടുപുഴയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ പോകുന്നുവെന്നതാണ് പരമ്പരാഗതമായ പ്രശ്നമെന്നും അപു കൂട്ടിച്ചേർത്തു.

തൊടുപുഴയുടെ അതിശയകരമായ വളർച്ചയാണ് ഇവിടത്തെ ഗതാഗതക്കുരുക്കെന്നും മറ്റും കാരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്ലീഫൻ. ഇത് പരിഹരിക്കാൻ പ്രത്യേക പദ്ധതികൾ തയ്യാറാക്കണമെന്നും മാലിന്യനീക്കം ഉൾപ്പെടെ ടൂറിസം മേഖലയിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കണമെന്നും ഷീല സ്ലീപ്പൻ വ്യക്തമാക്കി.

കായികതാരങ്ങൾക്കായി നല്ല കളിസ്ഥലങ്ങൾ ഒരുക്കാനും തൊടുപുഴയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫ്ലൈ ഓവർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനും സർക്കാർ സഹായം ഉറപ്പാക്കണമെന്ന് നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് കോക്കാട്ട്, സാലി എസ്. മുഹമ്മദ്, കൃഷിവകുപ്പ് റിട്ട. അഡീഷണൽ ഡയറക്ടർ കെ.പി. സെലീനാമ്മ, സോഷ്യൽ സർവീസ് ആൻഡ് സ്റ്റഡീസ് സെന്റർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എം.ടി. തങ്കച്ചൻ, മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി.എസ്. മധു, വിഷ്ണു നമ്പൂതിരി (ഗ്രൂപ്പ് ചെയർമാൻ ശ്രീനാഥ് വിഷ്ണു, ലൂണാർ ഗ്രൂപ്പ് ഡയറക്ടർ ജുബി ഐസക്, ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബേബി ജോർജ്, ബി.സി.സി.ഐ മുൻ വൈസ് ചെയർമാൻ ടി.സി. മാത്യു, മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എം.എസ്. പവനൻ, ജനകീയാസൂത്രണ പദ്ധതി മുൻ ജില്ലാ കോ-ഓർഡിനേറ്റർ എം.എം. ഷാഹുൽ ഹമീദ്, ട്രാക്ക് പ്രസിഡന്റ് സണ്ണി തെക്കേക്കര എന്നിവർ വിഷയാവതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ വൽസ ജോൺ, മുഹമ്മദ് അമീർ, ഉപാസന സെക്രട്ടറി ഡോ. സാബു വർഗീസ് എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *