VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

വീണ വിജയൻറെ ബാങ്ക് ലോക്കറിൽ ഇ.ഡിയുടെ പരിശോധന

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ വിജയൻറെ ബാങ്ക് ലോക്കറിൽ ഇഡി ഉദ‍്യോഗസ്ഥർ പരിശോധന നടത്തുന്നു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിൽ ഇഡി പരിശോധന നടത്തുന്നത്. കേസിൽ തുടരന്വേഷണത്തിൻറെ ഭാഗമായാണ് പരിശോധന നടക്കുന്നത്. സ്വർണം അടക്കമുള്ള ലോക്കർ സൗക‍ര‍്യങ്ങൾ ഉപയോഗിച്ചത് ഈ ബാങ്കിലാണെന്ന് വീണ മൊഴി നൽകിയിരുന്നു. കേന്ദ്ര സേനാംഗങ്ങൾ അടക്കമുള്ളവരാണ് പരിശോധനയക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വീണ ഇഡിയുടെ കൊച്ചി ഓഫിസിൽ ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം ചോദ‍്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *