VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വി.ഡി സതീശൻ സർക്കാരിൻറെ കന്നി ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ്

തിരുവനന്തപുരം: വാഹന പ്രേമികൾക്ക് ആശ്വാസമായി വി.ഡി. സതീശൻ സർക്കാരിൻറെ കന്നി ബജറ്റ്. ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കിൽ വരുമാനപരിതി അടിസ്ഥാനപ്പെടുത്തി മാറ്റങ്ങൾ കൊണ്ടു വന്നു. 10 ലക്ഷം രൂപ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങൾക്ക് നിലവിൽ അഞ്ച് ശതമാനമാണ് റോഡ് നികുതി. ഇത് മൂന്ന് ശതമാനമായി കുറച്ചിട്ടുണ്ട്. ഇതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ തോതിൽ വില കുറയും. സാധാരണക്കാർക്കും ഇനി ഇലക്‌ട്രിക് വാഹനങ്ങൾ സുലഭമായി വാങ്ങാം. അതേസമയം, 15 മുതൽ 20 ലക്ഷം രൂപ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങൾക്ക് എട്ട് ശതമാനത്തിൽ നിന്നും മൂന്ന് ശതമാനമായി നികുതി കുറച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *