VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

​അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം: ഹോക്കി ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വൃക്ഷത്തൈകൾ നട്ടു

തൊടുപുഴ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹോക്കി ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു. ​തൊടുപുഴ സി.ഐ സിജോ വർഗീസ് സ്കൂൾ മുറ്റത്ത് ആദ്യ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ഹോക്കി ഇടുക്കി ജില്ലാ പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ ജെസ്സി ആന്റണി, ഇടുക്കി ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ തോമസ് റോണി, ഹോക്കി ഇടുക്കി സീനിയർ വൈസ് പ്രസിഡന്റ് ശരത്ത് യു. നായർ, കേരള ഹോക്കി ജോയിന്റ് സെക്രട്ടറി മിനി അഗസ്റ്റിൻ, ഹോക്കി ഇടുക്കി സെക്രട്ടറി അഡ്വക്കേറ്റ് റിജോ ഡോമി, സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ വിധു പി. നായർ, സ്കൂൾ മാനേജർ അനിൽ ബാബു, ഹോക്കി ഇടുക്കി വൈസ് പ്രസിഡന്റ് ഷാനി ബെന്നി, ജോയിന്റ് സെക്രട്ടറിമാരായ ഡിംപിൾ വിനോദ്, ആർ ശ്രീവിദ്യ തുടങ്ങിയവർ സംസാരിച്ചു. കായികതാരങ്ങളും സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും യോ​ഗത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *