VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കേരള ഗസറ്റഡ് ഓഫീസഴ്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിരമിച്ച ഇടുക്കി ജില്ലാ നേതാക്കൾക്ക് യാത്രയയപ്പ് നൽകി

ഇടുക്കി: ജില്ലയിലെ വിവിധ തസ്തികകളിൽ നിന്നും വിരമിച്ച കേരള ഗസറ്റഡ് ഓഫീസഴ്‌സ് അസോസിയേഷൻ ജില്ലാ നേതാക്കൾക്ക് യാത്രയയപ്പ് നൽകി. ലൈഫ് മിഷൻ ജില്ലാ കോ കോർഡിനേറ്റർ സബൂറ ബീവി, സഹകരണ വകുപ്പ് ദേവികുളം അസിസ്റ്റന്റ് രജിസ്ട്രാർ എം.ബി രാജൻ, ജില്ലാ മണ്ണ് ഗവേഷണ കേന്ദ്രം സോയിൽ കെമിസ്റ്റ് ശശിലേഖ രാഘവൻ, കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി വി.എ അഗസ്റ്റിൻ, ജി.എസ്.റ്റി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ തൊടുപുഴ, കട്ടപ്പന ബ്ലോക്ക്‌ സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. യോഗം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ വിശാഖ് അധ്യക്ഷ വഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് എം.എൻ ശരത്ചന്ദ്രലാൽ ഉപഹാരങ്ങൾ നൽകി. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ഡോ. ബോബി പോൾ, മനോജ്‌കുമാർ, എഫ്.എസ്.ഇ.റ്റി.ഒ ജില്ലാ പ്രസിഡന്റ്‌ എം.ആർ അനിൽകുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്‌ എന്നിവർ സംസാരിച്ചു. കെ.ജി.ഒ.എ ഇടുക്കി ജില്ലാ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ സ്വാഗതവും ജില്ലാ ട്രഷറർ ഷെല്ലി ജയിംസ് നന്ദിയും രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *