VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടറിൽനിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കി: കരിമ്പനിൽ ഗ്യാസ് സിലിണ്ടറിൽനിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പൻ സ്വദേശിയായ ജസ്റ്റിൻ ജോസ്(37) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ജൂൺ 22 നാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വീട്ടിലെ ഗ്യാസ് സിലിണ്ടർ മാറ്റി പുതിയത് കണക്ട് ചെയ്യുന്നതിനിടെ തീ പടർന്ന് ജസ്റ്റിനും മാതാവിനും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിൽ വിദഗ്‌ധ ചികിത്സയിലായിരുന്ന ജസ്റ്റിന്, ചികിത്സയ്ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.അപകടത്തിൽ പരിക്കേറ്റ ജസ്റ്റിന്റെ മാതാവ് ജോളി ജോസ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *