VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇടുക്കി ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

തൊടുപുഴ: ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ചു. ഗവൺമെൻ്റ് ചീഫ് വിപ്പും തൊടുപുഴ എം എൽ എ യുമായ അപു ജോൺ ജോസഫ് പോളിയോ തുള്ളി മരുന്ന് 5 വയസ്സിന് താഴെയുള്ള കുട്ടിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പോളിയോ നിർമ്മാർജ്ജന പ പ്രക്രിയയിൽ ബോധവത്കരണത്തിന് പ്രാധാന്യം ഉണ്ടെന്നും, ആരോഗ്യം അടിസ്ഥാന ആവശ്യമായി മാറേണ്ടതുണ്ടെന്നും എം എൽ എ അഭിപ്രായപ്പെട്ടു.

തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ അധ്യക്ഷത വഹിച്ചു. ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നും എത്തിയ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. സരുൺ ഘോഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗീസ് എസ് , ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ.ഹരിപ്രസാദ് , തൊടുപുഴ ജില്ലാ ആശുപത്രി സൂപണ്ട് ഡോ. അജി പി എൻ, പുറപ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രേഖ ശ്രീധർ, വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ് ജില്ലാ എം സി എച്ച് ഓഫീസർ ഗായത്രി വി. കെ ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ,രക്ഷിതാക്കൾ ,കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, ബസ്‌ സ്റ്റാൻഡുകൾ എന്നിവയുൾപ്പെടെ ജനങ്ങൾക്ക്‌ ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിൽ ഇടുക്കി ജിയിൽബൂത്തുകൾ ക്രമീകരിച്ചിരുന്നത്. ജില്ലയിൽ 5 വയസ്സുവരെ പ്രായമുള്ള 53813 കുട്ടികളാണുള്ളത്. പരിപാടിയുടെ പ്രചരണത്തിനായി ബാനറുകൾ, പോസ്റ്ററുകൾ, നോട്ടീസുകൾ എന്നിവയ്ക്ക് പുറമേ ഭവനസന്ദർശനവും നടത്തും.

പൾസ് പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക്‌ ജൂൺ 29, 30 തിയതികളിൽ വീടുകളിലെത്തി വാക്സിൻ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ട്. ആരോഗ്യ പ്രവർത്തകർക്ക് പുറമേ ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ എന്നിവരാണ് വാളൻറിയർമാർ. ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, കുടുബശ്രീ മിഷൻ, സാക്ഷരതാ മിഷൻ. തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *