VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കെഎസ്‌യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസ്; വീണാ ജോർജിന്‍റെ മുൻ ഗൺമാനെതിരേ നടപടിയുണ്ടായേക്കും

തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വീണാ ജോർജിന്‍റെ മുൻ ഗൺ‌മാനെതിരേ നടപടിയുണ്ടായേക്കും. തെറ്റായി മൊഴി നൽകിയതിനായിരിക്കും നടപടി. വീണാ ജോർജിന്‍റെ മുൻ ഗൺമാനായിരുന്ന അഭിലാഷിനെതിരേ നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് പ്രത‍്യേക അന്വേഷണ സംഘം ഉടൻ തന്നെ ഡിജിപിക്ക് കൈമാറിയേക്കും.ഗൺമാന്‍റെ മൊഴി പ്രകാരമായിരുന്നു കെഎസ്‌യു പ്രവർത്തകർക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി അന്വേഷണസംഘം കേസെടുത്തത്. പിന്നീട് പ്രതിഷേധക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി വീണാ ജോർജ് പറഞ്ഞിട്ടാണ് നൽകിയതെന്ന് അഭിലാഷ് എസ്ഐടിയോട് പറഞ്ഞിരുന്നു. അതേസമയം,ആയുധം ഉപയോഗിച്ച് പ്രതികൾ വീണയെ വധിക്കാൻ ശ്രമിച്ചെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു പ്രോസിക‍്യൂഷൻ വാദം.

Leave a Comment

Your email address will not be published. Required fields are marked *