VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വളർമതി ഒന്നാം പ്രതി; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരേ കേസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരേ കേസെടുത്തു. തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച റാങ്ക് ഹോൾഡേഴ്സ് സമരസമിതി സെക്രട്ടറി എസ്. വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

കന്‍റോൺമെന്‍റ് പൊലീസിന്‍റേതാണ് നടപടി. സെക്രട്ടേറിയറ്റിനു മുന്നിൽ മുദ്രാവാക‍്യം മുഴക്കുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് എഫ്ഐആർ.തിരിച്ചറിഞ്ഞ 8 പേർക്കെതിരേയും കണ്ടാലറിയാവുന്ന 50 പേർക്കെതിരേയുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ കേസിൽ ആരോപിക്കുന്നതു പോലെ വഴിതടഞ്ഞ് പ്രതിഷേധം നടത്തിയിട്ടില്ലെന്നാണ് വളർമതി പറയുന്നത്. യൂണിവേഴ്സിറ്റി കോളെജിൽ കലാപമുണ്ടായപ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരേ കേസെടുത്തവരാണ് ഇപ്പോൾ പ്രതിഷേധക്കാർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും വളർമതി പ്രതികരിച്ചു.

വിദ‍്യാർഥി- അധ‍്യാപക അനുപാതം കുറയ്ക്കണം എന്ന ആവശ‍്യത്തിൽ നിന്നും പിന്നോട്ടില്ലെന്നു പറഞ്ഞ വളർ‌മതി സമരപ്പന്തലിൽ രാത്രി ഉറങ്ങിക്കിടന്ന ആളുകളെ വിളിച്ചുണർത്തി സുരക്ഷയ്ക്ക് എന്നു പറഞ്ഞ് പേരുകൾ വാങ്ങിയ ശേഷം പൊലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയെന്ന് കൂട്ടിച്ചേർത്തു. സെക്രട്ടേറിയറ്റിനു മുന്നിൽ കഴിഞ്ഞ 116 ദിവസമായി സമരം നടക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *