VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

റിമി ടോമിയുടെ പ്രണയം ശ്വേത മേനോൻ പണ്ടേ അറിഞ്ഞു; വൈറലായി പഴയ കമന്‍റ്

ഗായിക റിമി ടോമിയുടെ പ്രണയമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങാകുന്നത്. ജിം ട്രെയിനറായ ലിബിൻ മാത്യുവിനെയാണ് ദീർഘകാലത്തെ പ്രണയത്തിനു ശേഷം റിമി വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. നവംബർ 14ന് മുംബൈയിൽ വച്ചാണ് വിവാഹം. സ്വന്തം യൂട്യൂബ് ചാനൽ വഴി റിമി തന്നെയാണ് പ്രതിശ്രുത വരനെ പരിചയപ്പെടുത്തിയത്. പക്ഷേ മാസങ്ങൾക്കു മുൻപ് നടി ശ്വേത മേനോൻ ഇരുവരും തമ്മിലുള്ള പ്രണയം തിരിച്ചറിഞ്ഞുവെന്നാണ് ആരാധകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ സോഷ്യൽമീഡിയയിൽ എയ്റ്റീസ് ട്രെൻഡ് പടർന്നു പിടിച്ച സമയത്ത് റിമി ലിബിനുമൊരുമിച്ചുള്ള ഒരു എഐ ചിത്രം പങ്കു വച്ചിരുന്നു. വൈബിങ് എയ്റ്റീസ് ട്രെൻഡ് വിത്ത് മൈ ബെസ്റ്റ് ട്രെയിനിങ് പാർട്ണർ എന്നായിരുന്നു റിമി ചിത്രത്തിനൊപ്പം കുറിച്ചിരുന്നത്.

അതിനു താഴെ ഞാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വായിക്കുന്നുണ്ടോ എന്നൊരു ചോദ്യം ശ്വേത മേനോൻ കമന്‍റായി കുറിച്ചിരുന്നു. ആ കമന്‍റ് ആണ് ഇപ്പോൾ ആരാധകർ കുത്തിപ്പൊക്കിയിരിക്കുന്നത്. ഒരു ഹൃദയത്തിന്‍റെ ഇമോജിയാണ് റിമി മറുപടിയായി നൽകിയിരുന്നത്. നിങ്ങൾ വായിച്ചത് ശരിയായിരുന്നു എന്ന കമന്‍റുകളാണ് ഇപ്പോൾ ശ്വേതയുടെ കമന്‍റിന് താഴെ നിറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *