VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

ഇന്നും നാളെയും സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഓഫർ

തിരുവനന്തപുരം: വെളിച്ചെണ്ണയ്ക്ക് സ്പെഷൽ ഓഫർ പ്രഖ്യാപിച്ച് സപ്ലൈകോ. ബുധൻ, വ്യാഴം ദിവസങ്ങളിൽ സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്ന് 1500 രൂപയ്ക്കോ അതിൽ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ സ്പെഷ്യൽ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് ഓഫർ വിലയ്ക്ക് ഈ ദിവസങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

കോഴിക്കോട് പെൺകുട്ടിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും

കോഴിക്കോട്: പെൺകുട്ടിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. ആൺ സുഹൃത്തിൻ്റെ മാനസിക പീഡനത്തെ തുടർന്നാണ് ഫിസിയോ തെറാപ്പി വിദ്യാർഥിനി ആയിഷ റഷ(21) തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ആൺ സുഹൃത്ത് ബഷീറുദീനെ ചൊവ്വാഴ്ച നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബഷീറുദീനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.