VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Author name: vbc news

ബാംഗ്ലൂരിൽ ഐ.പി.എൽ വിജയാഘോഷത്തിനിടെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർ.സി.ബി ധനസഹായം

ബാം​ഗ്ലൂർ: ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർസിബി ധനസഹായം പ്രഖ‍്യാപിച്ചു. മരിച്ച 11 പേരുടെ കുടുംബത്തിനും 25 ലക്ഷം രൂപ വീതമാണ് ആർസിബി ധനസഹായമായി പ്രഖ‍്യാപിച്ചിരിക്കുന്നത്. സമൂഹമാധ‍്യമങ്ങളിലൂടെയാണ് ആർസിബി ഇക്കാര‍്യം അറിയിച്ചത്. ജൂൺ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ആർസിബിയുടെ വിജയാഘോഷം നടന്നത്. ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിനെ സ്വീകരിക്കുന്ന ചടങ്ങിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട‍ായിരുന്നു 11 പേരും മരിച്ചത്. 55 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സി.പി.എം ആണോ അയ്യപ്പ സംഗമം നടത്തേണ്ടത്, മുഖ‍്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോയെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരേ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിപിഎം ആണോ അയ്യപ്പ സംഗമം നടത്തേണ്ടതെന്നും മുഖ‍്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എക്സ്പോ പോലെയല്ല അയ്യപ്പ സംഗമം നടത്തേണ്ടതെന്നും ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം അയ്യപ്പ സംഗമത്തിനെതിരേ വിമർശനവുമായി ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു. അയ്യപ്പ സംഗമം സർക്കാർ സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും വോട്ട് ബാങ്കാണ് ല‍ക്ഷ‍്യമെന്നുമായിരുന്നു രാജീവ് …

സി.പി.എം ആണോ അയ്യപ്പ സംഗമം നടത്തേണ്ടത്, മുഖ‍്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോയെന്ന് കുമ്മനം രാജശേഖരൻ Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോഡിട്ട് സ്വർണവില. പവന് 1200 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 76,960 രൂപയായി. ഗ്രാമിന് 150 രൂപയാണ് വർധിച്ചത്. ഇതോടെ 9620 രൂപയിലെത്തി ഒരു ഗ്രാം സ്വർണത്തിൻറെ വില. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷം 7 ദിവസം കൊണ്ട് 1700 രൂപയാണ് വർധിച്ചത്. ഈ മാസം ആദ്യം 73,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില.

കേരളത്തിൽ കനത്ത മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽല ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി രണ്ട് ജില്ലകളിൽ ശനിയാഴ്ച കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. ഉയർന്ന തിരമാലാ സാധ്യത കണക്കിലെടുത്ത് കേരള തീരത്ത് ശനിയാഴ്ചയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്ത സ്പാനിഷ് സഞ്ചാരിക്കെതിരേ കേസെടുത്തു

നെയ്റോബി: കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്തതിൻറെ പേരിൽ സ്പാനിഷ് സഞ്ചാരിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ആനയുടെ തുമ്പിക്കൈയിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തു വന്നത്. മധ്യ കെനിയയിലെ ലായ്കിപിയയിലാണ് സംഭവം. സ്കൈഡൈവ് കെനിയ എന്ന അക്കൗണ്ടിലൂടെയാണ് ആനയ്ക്ക് കെനിയയിലെ ജനപ്രിയ ബിയർ ബ്രാൻഡായ ടസ്കർ ഒഴിച്ചു കൊടുക്കുന്ന വിഡിയോ പുറത്തു വന്നത്. ഭൂപ എന്ന ആനയാണ് വീഡിയോയിലുള്ളത്. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും സാധാരണയായി സഞ്ചാരികളെ വന്യമൃഗങ്ങൾക്കരികിലേക്ക് എത്തിക്കാറില്ലെന്നും ജീവനക്കാർ പറയുന്നു. ആനയ്ക്ക് …

കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്ത സ്പാനിഷ് സഞ്ചാരിക്കെതിരേ കേസെടുത്തു Read More »

തീരുവകൾ നിയമവിരുദ്ധമെന്ന് യു.എസ് അപ്പീൽ കോടതി

വാഷിങ്ങ്ടൺ: ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾക്കു മേൽ തീരുവ ചുമത്തിയ ട്രംപിൻറെ നടപടി നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി. ഇൻറർനാഷണൽ എമർജൻസ് ഇക്കണോമിക് പവേഴ്സ് ആക്‌ട്(ഐ.ഇ.ഇ.പി.എ) ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡൻറ് അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. തീരുവ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടനാ പ്രകാരം നിയമനിർമാണ സഭയ്ക്ക് മാത്രമായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് തുടരും വരെ നിലവിലെ തീരുവ തന്നെ തുടരണമെന്നും കോടതി വിധിച്ചു. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകൾ നടപ്പാക്കുമെന്ന ട്രംപിൻറെ തീരുമാനം …

തീരുവകൾ നിയമവിരുദ്ധമെന്ന് യു.എസ് അപ്പീൽ കോടതി Read More »

അൽ അസ്ഹർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & പോളിടെക്നിക്കിൽ ഓണാഘോഷം നടത്തി

തൊടുപുഴ: അൽ അസ്ഹർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻ്റ് പോളിടെക്നിക്കിൽ ഓണാഘോഷം – തരംഗം 2025 സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഷാൻ എം അസ്സിസ് ഉദ്ഘാടനം നിർവഹിച്ചു. അക്കാഡമിക് ഡയറക്ടർ പ്രൊഫസർ കെ.എ ഖാലിദ്, വൈസ് പ്രിൻസിപ്പാൾ പ്രൊഫസർ അഞ്ജലി പ്രസാദ്, അക്കാഡമിക് ഡീൻ പ്രൊഫസർ നീദ ഫരീദ്, ഓണാഘോഷ പരിപാടി കൺവീനർമാരായ പ്രൊഫ. മിഥുൻ ദേവ്, പ്രൊഫ. പ്രവീൺകുമാർ കെ പി, വിദ്യാർത്ഥി കൺവീനർമാരായ നബീൽ പി നജീബ്, ആന്‌റോ ജോസഫ് എന്നിവരും വിദ്യാർത്ഥികളും …

അൽ അസ്ഹർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & പോളിടെക്നിക്കിൽ ഓണാഘോഷം നടത്തി Read More »

ദേശിയ കായിക ദിനാചരണത്തോട് അനുബന്ധിച്ച് മിനി മാരത്തൊൺ സംഘടിപ്പിച്ചു

തൊടുപുഴ: മൈഭാരത് ഇടുക്കിയും സോക്കർ സ്കൂൾ തൊടുപുഴയും ആക്ടിമെഡ് ഹെൽത്ത് കെയറും സംയുക്തമായി ദേശിയ കായിക ദിന മിനി മാരത്തൊൺ സംഘടിപ്പിച്ചു. ആലപ്പുഴ അഡിഷണൽ എസ്.പിയും മുൻ കായിക താരവുമായ ജിൽസൺ മാത്യു കൊലനിയിൽ ഫ്ലാ​ഗ് ഓഫ്‌ ചെയ്തു. മാരത്തോൺ വേങ്ങലൂർ സോക്കർ സ്കൂളിലെത്തിയ ശേഷം നടന്ന സമാപന സമ്മേളനം മുൻ ഇന്ത്യൻ പരിശീലകനും ദ്രോണചര്യ അവാർഡ് ജെതാവുമായ പി.റ്റി ഔസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൈഭാരത് ജില്ലാ ഓഫീസർ സച്ചിൻ, പി.എ സലിംകുട്ടി, അജീഷ് റ്റി …

ദേശിയ കായിക ദിനാചരണത്തോട് അനുബന്ധിച്ച് മിനി മാരത്തൊൺ സംഘടിപ്പിച്ചു Read More »