VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

carnews

കോഴിക്കോട് 21 വയസ്സുള്ള പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി, ആൺ സുഹൃത്ത് പോലീസ് പിടിയിൽ

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപാലത്താണ് സംഭവം. 21 വയസുകാരിയായ ആ‍യിഷ റഷയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടക്കാവ് പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മരണകാരണം എന്തെന്ന് വ‍്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടംബത്തിന് വിട്ടു നൽകും.

അതുല‍്യയുടെ മരണം കൊലപാതകമാണെന്ന് സഹോദരി

കൊല്ലം: ഷാർജയിലെ റോളയിൽ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല‍്യ ആത്മഹത‍്യ ചെയ്യ്തുവെന്ന് കരുതുന്നില്ലെന്ന് സഹോദരി അഖില. അതുല‍്യയ്ക്ക് നീതി ലഭിക്കണമെന്നും അതുല‍്യയുടെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അവർ മാധ‍്യമങ്ങളോട് പറഞ്ഞു. അതുല‍്യയുടെ പിറന്നാളായിരുന്നു ആ ദിവസമെന്നും അടുത്ത ദിവസം പുതിയ ജോലിയിൽ പ്രവേശിക്കാനിരുന്നതായിരുന്നുവെന്നും അഖില കൂട്ടിച്ചേർത്തു. മരിക്കുന്നതിനു തലേ ദിവസം അതുല‍്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. സതീഷിൻ്റെ ചില ബന്ധങ്ങളുടെ പേരിൽ അതുല‍്യയുമായി നിരന്തരം തർക്കമുണ്ടായിരുന്നു. മരിച്ച ദിവസവും സതീഷ് ഉപദ്രവിച്ചു. ഇത്രയധികം …

അതുല‍്യയുടെ മരണം കൊലപാതകമാണെന്ന് സഹോദരി Read More »

അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ മരണസംഖ‍്യ 500 കടന്നു

കാബുൾ: അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ചയോടെയുണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ‍്യ 500 കടന്നു. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലായിരുന്നു 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആ‍യിരത്തിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വൻ നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കുന്നത്. അൽപ്പ സമയത്തിനു ശേഷം മറ്റൊരു ഭൂചലനം കൂടി ഉണ്ടായി. നംഗഹാറിലെ ബസവാളുവിന് സമീപത്ത് വച്ചായിരുന്നു 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നൂർ ഗുൽ, സോക്കി, വാട്പൂർ, മനോഗി, ചപദാരെ എന്നീ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഇക്കാര‍്യം ദുരന്ത നിവാരണ അഥോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ‍്യ ഇനിയും ഉയരാൻ സാധ‍്യതയുണ്ടെന്നാണ് വിവരം.

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ

ഇടുക്കി: മാധ‍്യമപ്രവർത്തകനും “മറുനാടൻ മലയാളി”എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന നാലു പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടിയിരിക്കുന്നത്. ആക്രമണത്തിനു ശേഷം പ്രതികൾ ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. വധശ്രമം ഉൾപ്പെടയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു ഷാജൻ സ്കറിയയ്ക്കു നേരേ ആക്രമണമുണ്ടായത്. ഇടുക്കിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് ഷാജൻ സ്കറിയ സഞ്ചരിച്ചിരുന്ന വാഹനം പിന്തുടർന്നെത്തി പ്രതികൾ മർദിച്ചത്. കണ്ടാലറിയാവുന്ന ആളുകളാണെന്നും സിപിഎം പ്രവർത്തകരാണെന്നുമായിരുന്നു ഷാജൻ സ്കറിയ …

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ Read More »

ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി

ബെയ്ജിങ്ങ്: ഭീകരവാദത്തിനെതിരേ ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായി ഉച്ചക്കോടിയിൽ സംസാരിക്കുകയായിരുന്നു മോദി. സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ ഒറ്റക്കെട്ടായി എതിർക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി പഹൽഗാം ഭീകരാക്രമണത്തെ പറ്റിയും പരാമർശിച്ചു. മനുഷ‍്യത്വരഹിതമായ ആക്രമണമായിരുന്നു പഹൽഗാമിൽ സംഭവിച്ചതെന്നും തീവ്രവാദത്തിനെതിരേ വീട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും മോദി വ‍്യക്തമാക്കി. പതിറ്റാണ്ടുകളായി ഇന്ത‍്യ ഭീകരവാദത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പഹൽഗാമിൽ ഇന്ത‍്യക്കൊപ്പം നിന്ന സൗഹൃദ രാജ‍്യങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ചില രാജ‍്യങ്ങൾ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും മോദി …

ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി Read More »

ബാംഗ്ലൂരിൽ ഐ.പി.എൽ വിജയാഘോഷത്തിനിടെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർ.സി.ബി ധനസഹായം

ബാം​ഗ്ലൂർ: ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർസിബി ധനസഹായം പ്രഖ‍്യാപിച്ചു. മരിച്ച 11 പേരുടെ കുടുംബത്തിനും 25 ലക്ഷം രൂപ വീതമാണ് ആർസിബി ധനസഹായമായി പ്രഖ‍്യാപിച്ചിരിക്കുന്നത്. സമൂഹമാധ‍്യമങ്ങളിലൂടെയാണ് ആർസിബി ഇക്കാര‍്യം അറിയിച്ചത്. ജൂൺ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ആർസിബിയുടെ വിജയാഘോഷം നടന്നത്. ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിനെ സ്വീകരിക്കുന്ന ചടങ്ങിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട‍ായിരുന്നു 11 പേരും മരിച്ചത്. 55 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സി.പി.എം ആണോ അയ്യപ്പ സംഗമം നടത്തേണ്ടത്, മുഖ‍്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോയെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരേ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിപിഎം ആണോ അയ്യപ്പ സംഗമം നടത്തേണ്ടതെന്നും മുഖ‍്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എക്സ്പോ പോലെയല്ല അയ്യപ്പ സംഗമം നടത്തേണ്ടതെന്നും ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം അയ്യപ്പ സംഗമത്തിനെതിരേ വിമർശനവുമായി ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു. അയ്യപ്പ സംഗമം സർക്കാർ സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും വോട്ട് ബാങ്കാണ് ല‍ക്ഷ‍്യമെന്നുമായിരുന്നു രാജീവ് …

സി.പി.എം ആണോ അയ്യപ്പ സംഗമം നടത്തേണ്ടത്, മുഖ‍്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോയെന്ന് കുമ്മനം രാജശേഖരൻ Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോഡിട്ട് സ്വർണവില. പവന് 1200 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 76,960 രൂപയായി. ഗ്രാമിന് 150 രൂപയാണ് വർധിച്ചത്. ഇതോടെ 9620 രൂപയിലെത്തി ഒരു ഗ്രാം സ്വർണത്തിൻറെ വില. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷം 7 ദിവസം കൊണ്ട് 1700 രൂപയാണ് വർധിച്ചത്. ഈ മാസം ആദ്യം 73,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില.

കേരളത്തിൽ കനത്ത മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽല ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി രണ്ട് ജില്ലകളിൽ ശനിയാഴ്ച കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. ഉയർന്ന തിരമാലാ സാധ്യത കണക്കിലെടുത്ത് കേരള തീരത്ത് ശനിയാഴ്ചയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്ത സ്പാനിഷ് സഞ്ചാരിക്കെതിരേ കേസെടുത്തു

നെയ്റോബി: കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്തതിൻറെ പേരിൽ സ്പാനിഷ് സഞ്ചാരിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ആനയുടെ തുമ്പിക്കൈയിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തു വന്നത്. മധ്യ കെനിയയിലെ ലായ്കിപിയയിലാണ് സംഭവം. സ്കൈഡൈവ് കെനിയ എന്ന അക്കൗണ്ടിലൂടെയാണ് ആനയ്ക്ക് കെനിയയിലെ ജനപ്രിയ ബിയർ ബ്രാൻഡായ ടസ്കർ ഒഴിച്ചു കൊടുക്കുന്ന വിഡിയോ പുറത്തു വന്നത്. ഭൂപ എന്ന ആനയാണ് വീഡിയോയിലുള്ളത്. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും സാധാരണയായി സഞ്ചാരികളെ വന്യമൃഗങ്ങൾക്കരികിലേക്ക് എത്തിക്കാറില്ലെന്നും ജീവനക്കാർ പറയുന്നു. ആനയ്ക്ക് …

കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്ത സ്പാനിഷ് സഞ്ചാരിക്കെതിരേ കേസെടുത്തു Read More »