ഇടുക്കി: കഞ്ഞിക്കുഴി വെൺമണി സെൻ്റ്. ജോർജ് ദൈവാലയത്തിൽ സുവർണ്ണ ജൂബിലി ഉദ്ഘാടനവും ഇടവക മധ്യസ്ഥനായ
വിശുദ്ധ ഗീവർഗീസിൻറെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും സംയുക്ത തിരുനാൾ ആഘോഷവും വെള്ളി, ശനി, ഞായർ തീയതികളിൽ.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കൊടിയേറ്റ്, ലദീഞ്ഞ്, ആഘോഷമായ വി. കുർബാന മോൺ: ജോസ് നരിതൂക്കിൽ (വികാരി ജനറാൾ ഇടുക്കി രൂപത) പരേതരെ അനുസ്മരിക്കൽ, വാഹന വെഞ്ചരിക്കൽ. ശനിയാഴ്ച വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാന(റവ. ഫാ. വിനിൽ കുരിശുതറ CMF തിരുനാൾ) സന്ദേശം , റവ. ഡോ. ബെന്നോ പുതിയാപറമ്പിൽ (റിട്ട. പ്രിൻസിപ്പൽ പാവനാത്മ കോളേജ് മുരിക്കാശ്ശേരി) 6:30 ന് മ്യൂസിക്കൽ ഫ്യൂഷൻ (മാസ്റ്റർ ലിബിൻ സൈമൺ) 7.30 ന് ആകാശ വിസ്മയം. ഞായർ വൈകുന്നേരം 3:45 ന് അഭി: മാർ. ജോൺ നെല്ലിക്കുന്നേൽ പിതാവിന് ആഘോഷമായ സ്വീകരണം, തുടർന്ന് ലദീഞ്ഞ്, ആഘോഷമായ പൊന്തിഫിക്കൽ കുർബ്ബാന അഭി: മാർ. ജോൺ നെല്ലിക്കുന്നേൽ (മെത്രാൻ, ഇടുക്കി രൂപത), സുവർണ്ണ ജൂബിലി ഉദ്ഘാടനം, 6 മണിക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം,
പരിശുദ്ധ കുർബ്ബാനയുടെ ആശിർവാദം. ശേഷം വാദ്യമേളങ്ങൾ. 8 മണിക്ക് വെൺമണി വല്യച്ചൻ്റെ ഊട്ടു നേർച്ച. 8.30 ന് ഗാനമേള കോട്ടയം മെഗാവോയ്സ്. തിങ്കൾ രാവിലെ 6.30ന് വിഭൂതിയുടെ തിരുകർമ്മങ്ങൾ, അൻപത് നോമ്പ് ആരംഭം.
തിരുനാളിന് കഴുന്നെടുക്കാൻ സൗകര്യം ഉണ്ടായിരിക്കും. ഞായറാഴ്ച ദക്തജനങ്ങളുടെ സൗകര്യാർത്ഥം ചേലച്ചുവട്, വണ്ണപ്പുറം, മുള്ളരിങ്ങാട് ഭാഗത്തേക്ക് പ്രത്യേക വാഹന സൗകര്യം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. സ്കറിയ ഉറുമ്പിൽ അറിയിച്ചു.
